യൂട്യൂബ് നിയമങ്ങള്‍ മാറി; വീഡിയോ പ്ലേ ചെയ്യുമ്പോള്‍ത്തന്നെ വ്യൂസ് എണ്ണപ്പെടും

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ ഉപയോഗിക്കുന്ന വീഡിയോ പ്ലാറ്റ്ഫോമുകളിലൊന്നാണ് യൂട്യൂബ്. വിനോദത്തിനും അറിവിനും വാര്‍ത്തകള്‍ക്കും തുടങ്ങി നിരവധി ആവശ്യങ്ങള്‍ക്കായി ആളുകള്‍ ദിവസവും യൂട്യൂബ് ഉപയോഗിക്കുന്നുണ്ട്. അതേസമയം യൂട്യൂബിനെ പ്രധാന വരുമാനമാര്‍ഗമാക്കിയിട്ടുള്ള നിരവധി കണ്ടന്റ് ക്രിയേറ്റര്‍മാരുമുണ്ട്.അതിനാല്‍ തന്നെ ഒരു വീഡിയോയ്ക്ക് ലഭിക്കുന്ന വ്യൂസ്, വാച്ച് ടൈം, പരസ്യ വരുമാനം എന്നിവയെല്ലാം ക്രിയേറ്റര്‍മാരെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ടതാണ്. ഇപ്പോഴിതാ, വീഡിയോയുടെ വ്യൂസ് കണക്കാക്കുന്നതുമായി ബന്ധപ്പെട്ട് വന്നിരിക്കുന്ന പുതിയ മാറ്റമാണ് ശ്രദ്ധ നേടുന്നത്.വീഡിയോ പ്ലേ ചെയ്താല്‍ തന്നെ വ്യൂ ലഭിക്കുംപുതിയ രീതി അനുസരിച്ച് ഒരു വീഡിയോ പ്ലേ ചെയ്യാന്‍ തുടങ്ങുന്ന ഘട്ടത്തില്‍ തന്നെ കാഴ്ചയായി രേഖപ്പെടുത്തുന്ന രീതിയാണ് യൂട്യൂബ് അവതരിപ്പിച്ചിരിക്കുന്നത്. അതായത് വീഡിയോയുടെ തുടക്കത്തിലെ ചെറിയൊരു ഭാഗം മാത്രം കണ്ട ശേഷം പ്രേക്ഷകന് മറ്റൊരു വീഡിയോയിലേക്ക് പോയാലും അത് ഒരു വ്യൂ ആയി കണക്കാക്കപ്പെടാം.വിവിധ തരത്തിലുള്ള യൂട്യൂബ് വീഡിയോ ഫോര്‍മാറ്റുകളില്‍ വ്യൂസ് കണക്കാക്കുന്ന രീതിയില്‍ ഉണ്ടായിരുന്ന വ്യത്യാസങ്ങള്‍ കുറയ്ക്കുക എന്നതാണ് മാറ്റത്തിന്റെ പ്രധാന ലക്ഷ്യം



