dummy_ads1-01
dummy_ads1-01
previous arrow
next arrow
News

ലോകത്തിനൊപ്പം കേരളവും മാറണം, ഉന്നത വിദ്യാഭ്യാസരംഗത്ത് പുതിയ കോഴ്‌സുകൾ കൂടുതൽ തൊഴിൽ കൊണ്ടുവരും: മുഖ്യമന്ത്രി

തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ രംഗവും തൊഴിൽ മേഖലയും മാറി, ലോകത്തിനൊപ്പം കേരളവും മാറണമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. പുതിയ കോഴ്‌സുകൾ കൂടുതൽ തൊഴിൽ കൊണ്ടു വരണം. ഇതാണ് സർക്കാർ ആലോചിക്കുന്നത്. ടൈപ്പ് വൺ പ്രമേഹം, ചികിത്സകൊണ്ട് പിടിച്ചുനിൽക്കാൻ കഴിയുമെന്ന ഉത്തമ ബോധ്യം ഉണ്ടാക്കിയിരിക്കുകയാണ്. അനലോഗ് ഇൻസുലിൻ സർക്കാർ ഉറപ്പുവരുത്തും. അത് ഞാൻ നിങ്ങൾക്ക് ഉറപ്പു തരുന്നുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.എല്ലാത്തരത്തിലും സർക്കാരിന്റെ ഭാഗത്തുനിന്ന് ചെയ്യേണ്ട കാര്യങ്ങൾ ചെയ്യും. സ്വകാര്യ പങ്കാളിത്തത്തോടെ സർക്കാർ ചികിത്സ നൽകുന്നത് ഗൗരവത്തോടെ ആലോചിക്കുന്നു. രോഗം നേരത്തെ കണ്ടെത്തി ചികിത്സ നൽകാൻ വേണ്ട വലിയ പദ്ധതിയാണ് സർക്കാർ തയ്യാറാക്കിക്കൊണ്ടിരിക്കുന്നത്. മെഡിക്കൽ ഇൻഷുറൻസ് കമ്പനികളെക്കുറിച്ച് വലിയ പരാതികൾ ഉയർന്നുവരുന്നു. 40% ഒക്കെ ഒരു കാരണവുമില്ലാതെ കട്ട് ചെയ്യുകയാണ്.എത്രമാത്രം ആളുകളാണ് ചൂഷണം ചെയ്യപ്പെടുന്നത്. പാവങ്ങളെ ചൂഷണം ചെയ്യാൻ ഒരാളെയും അനുവദിക്കരുത്. ഇൻഷുറൻസിന് പകരം അഷ്വറൻസ് കൊടുക്കണമെന്നാണ് സർക്കാർ ആഗ്രഹിക്കുന്നത്. ടൈപ്പ് വൺ രോഗികൾക്ക് അഷ്വറൻസ് തരാനാണ് സർക്കാർ ആഗ്രഹിക്കുന്നത്. താമസിക്കാതെ അത് തരാൻ കഴിയുമെന്നാണ് ഉറപ്പ്.തദ്ദേശീയമായ പമ്പുകൾ നിർമ്മിക്കാൻ വേണ്ട നടപടികൾ സർക്കാർ സ്വീകരിച്ചുവരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button