dummy_ads1-01
dummy_ads1-01
previous arrow
next arrow
News

വടകര ലഹരിക്കേസ്; പ്രതി കീര്‍ത്തനയ്ക്ക് നേരെ പങ്കാളിയുടെ ആക്രമണം

കോഴിക്കോട്: വടകര എംഡിഎംഎ കേസിലെ രണ്ടാം പ്രതി കീര്‍ത്തനയ്ക്ക് കുത്തേറ്റു. പങ്കാളി ജെനീഷാണ് കീര്‍ത്തനയെ കുത്തിയത്. കേസില്‍ ഹൈക്കോടതിയില്‍ നിന്ന് ജാമ്യം ലഭിച്ച് പൊലീസ് സ്റ്റേഷനില്‍ ഒപ്പിടാനെത്തിയപ്പോഴായിരുന്നു കീര്‍ത്തനയ്ക്ക് നേരെ പങ്കാളിയുടെ ആക്രമണം. ഇന്ന് രാവിലെ വടകര പൊലീസ് സ്റ്റേഷന് മുന്നിലായിരുന്നു നാടകീയ സംഭവങ്ങള്‍.ഹൈക്കോടതിയുടെ ജാമ്യവ്യവസ്ഥ പ്രകാരം വടകര പൊലീസ് സ്റ്റേഷനില്‍ ഹാജരാകാന്‍ എത്തിയതായിരുന്നു കീര്‍ത്തന. സ്റ്റേഷന് സമീപത്തുവെച്ച് പങ്കാളി ജെനീഷ് ആക്രമിക്കുകയായിരുന്നു. കുത്തേറ്റ കീര്‍ത്തനയെ ഉടന്‍ തന്നെ വടകര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രാഥമിക ശുശ്രൂഷയ്ക്ക് ശേഷം ഇവരെ കൂടുതല്‍ വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റും. സംഭവത്തിന് പിന്നാലെ പങ്കാളി ജെനീഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button