വന്ദേമാതരം മുഴുവന് പാടണമെന്ന നിര്ദേശത്തിനെതിരായ ഹര്ജി; കേന്ദ്രത്തോട് പ്രതികരണം തേടി സുപ്രീംകോടതി

ന്യൂഡല്ഹി: വന്ദേമാതരം മുഴുവൻ ആലപിക്കണമെന്ന കേന്ദ്ര നിർദേശത്തെ ചോദ്യം ചെയ്ത് നൽകിയ ഹർജിയിൽ കേന്ദ്ര സർക്കാരിന്റെ പ്രതികരണം തേടി സുപ്രീംകോടതി. പ്രശസ്ത കര്ണാടിക്ക് സംഗീതജ്ഞന് ടി എം കൃഷ്ണയാണ് കോടതിയെ സമീപിച്ചത്. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്മല്ല്യ ബാഗ്ചി, വി മോഹന എന്നിവര് അടങ്ങുന്ന ബെഞ്ചാണ് ഹര്ജി പരിഗണിച്ചത്. ഹര്ജിക്കാരനായി മുതിര്ന്ന അഭിഭാഷകന് എസ് മുരളീധറാണ് ഹാജരായത്.വന്ദേമാതരം ദേശീയഗീതമാണെന്നതില് ഒരു സംശയവുമില്ലെന്ന് വ്യക്തമാക്കിയ കോടതി, ഗാനം ആലപിക്കുന്നതിൽ ഒരു പൗരന്റെ മൗലീക അവകാശങ്ങളുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന നിയമപരമായ പ്രശ്നങ്ങള് പരിശോധിക്കാമെന്ന് വ്യക്തമാക്കി.വന്ദേമാതരം മുഴുവന് പാടാന് നിര്ബന്ധിക്കുന്നത് മതേതര സ്വഭാവത്തിന് വിരുദ്ധമാണെന്നാണ് ഹർജിക്കാരന്റെ പ്രധാന വാദം. വന്ദേമാതരം ദേശീയഗാനമാക്കിയ നടപടി റദ്ദാക്കണമെന്ന ആവശ്യവും ഹർജിയിലുണ്ട്. ഭൂരിപക്ഷ മതത്തിന്റെ സന്ദേശം പ്രചരിപ്പിക്കുന്നതാണ് കേന്ദ്ര സര്ക്കാരിന്റെ നടപടിയെന്നും ഗാനത്തിലെ അവസാന നാലു ഭാഗങ്ങളില് പ്രത്യേക മതത്തിലെ ദേവതമാരോടുള്ള ഭക്തിയാണ് ഉയര്ത്തിക്കാട്ടുന്നതെന്നും ഹര്ജിയില് ടി എം കൃഷ്ണ ചൂണ്ടിക്കാട്ടിയിരുന്നു..



