dummy_ads1-01
dummy_ads1-01
previous arrow
next arrow
News

വര്‍ക്കലയില്‍ വയോധികര്‍ തീ കൊളുത്തി മരിച്ച നിലയില്‍

തിരുവനന്തപുരം: വയോധികരെ തീ കൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തി. വര്‍ക്കല ചേന്നന്‍കോട് ഒറ്റൂരിലാണ് സംഭവം. ചേന്നന്‍കോട് സ്വദേശിയായ സുകുമാരന്‍(87), ഓമന(81) എന്നിവരാണ് മരിച്ചത്. ഓമനയുടെ ഭര്‍ത്താവിന്റെ സഹോദരനാണ് സുകുമാരന്‍. ഓമനയുടെ ഭര്‍ത്താവ് നേരത്തെ മരണപ്പെട്ടിരുന്നു. തുടര്‍ന്ന് ഇവര്‍ ഒരുമിച്ചായിരുന്നു താമസിച്ചിരുന്നത്. ഉച്ചയ്ക്ക് ഒന്നരയോടെ വീടിനുളളില്‍ നിന്നും പുക വരുന്നത് കണ്ട് സമീപത്തുളളവര്‍ നോക്കുമ്പോഴാണ് സംഭവം പുറത്തറിയുന്നത്. ഉടന്‍ തന്നെ ഫയര്‍ഫോഴ്‌സും കല്ലമ്പലം പൊലീസും സ്ഥലത്തെത്തി. മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി ഇരുവരും ജീവനൊടുക്കിയതാണ് എന്നാണ് പ്രാഥമിക നിഗമനം. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയായി. ഇന്ന് രാവിലെയും ഇവര്‍ സാധനങ്ങള്‍ വാങ്ങിക്കുന്നതിനായി പുറത്തുപോയിരുന്നു. സമീപത്തുളള ഒരു പെണ്‍കുട്ടിയാണ് ഇവര്‍ക്ക് ആഹാരം തയ്യാറാക്കി നല്‍കിയിരുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button