dummy_ads1-01
dummy_ads1-01
previous arrow
next arrow
News

വിവിധ അപകടങ്ങളിൽ പരുക്കേറ്റ 5 പേരെ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.

വിവിധ അപകടങ്ങളിൽ പരുക്കേറ്റ 5 പേരെ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. പാലാ . വിവിധ അപകടങ്ങളിൽ പരുക്കേറ്റ പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി 11 മണിയോടെ പൈകയിൽ വച്ച് റോഡു കുറുകെ കടക്കുന്നതിനിടെ ബൈക്ക് ഇടിച്ചു വീണു കാൽനടയാത്രക്കാരൻ പാലാക്കാട് സ്വദേശി ജോയി ജേക്കബ് (66) , ബൈക്ക് മറിഞ്ഞു ബൈക്ക് യാത്രികൻ ഇടമറ്റം സ്വദേശി മാത്യു കുരുവിള( 26) എന്നിവർക്കു പരുക്കേറ്റു. ഇന്നലെ രാത്രി 9.30യോടെ കറുകച്ചാലിൽ വച്ച് ബൈക്ക് നിയന്ത്രണം വിട്ടു മറിഞ്ഞ് എടത്വ സ്വദേശി ജിയോ സഖറിയായ്ക്കു (26) പരുക്കേറ്റു. ഇന്നലെ ഉച്ചയ്ക്ക് പത്തനാപുരത്ത് വച്ച് ജീപ്പും കാറും കൂട്ടിയിടിച്ചു ഇടുക്കി സ്വദേശികളായ അഭിഷേക് ശങ്കർ (39) ജോസ് ( 41) എന്നിവർക്കു പരുക്കേറ്റു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button