വെറ്ററിനറി ഡോക്ടര്‍ നിയമനം

വെറ്ററിനറി ഡോക്ടര്‍ നിയമനം ഇടുക്കി ജില്ലയില്‍ മൃഗസംരക്ഷണ വകുപ്പില്‍ എം എസ് യു സേവനത്തിലെ പി ജി വെറ്റിനറി സര്ജന് തസ്തികയില്‍ ദിവസ വേതന അടിസ്ഥാനത്തില്‍ എം.വി.എസ്.സി(സര്‍ജറി) & വെറ്ററിനറി കൗണ്‍സില്‍ രജിസ്ട്രേഷന് ഉള്ളതുമായ വെറ്ററിനറി ഡോക്ടര്‍മാരെയും(ഇവരുടെ അഭാവത്തില്‍ ബി.വി.എസ്.സി & എ എച്ച് ബിരുദവും കേരള വെറ്ററിനറി കൗണ്‍സില്‍ രജിസ്ട്രേഷനും വേള്‍ഡ് വെറ്ററിനറി സര്‍വീസ് ട്രെയിനിംഗ് സര്‍ട്ടിഫിക്കറ്റ് ഉള്ളതുമായ വെറ്ററിനറി ഡോക്ടര്‍മാരെ 90 ദിവസത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. ടി യോഗ്യതകളുളള ഉദ്യോഗാര്‍ത്ഥികള്‍ ജൂലൈ 4 ന് രാവിലെ 11 മണിയ്ക്ക് പൂര്‍ണമായ ബയോഡേറ്റയും വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, പ്രവര്‍ത്തിപരിചയം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, വെറ്ററിനറി കൗണ്‍സില്‍ രജിസ്ട്രേഷന് സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം തൊടുപുഴ മങ്ങാട്ടുകവലയില്‍ പ്രവര്‍ത്തിക്കുന്ന ഇടുക്കി ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂവിന് ഹാജരാകേണ്ടതാണ്. യുവവെറ്ററിനറി ഡോക്ടര്‍മാരുടെ അഭാവത്തില്‍ റിട്ടയേര്‍ഡ് വെറ്ററിനറി ഡോക്ടര്‍മാരെ പരിഗണിക്കുന്നതാണ്



