dummy_ads1-01
dummy_ads1-01
previous arrow
next arrow
News

ശബരിമലയിലെ ടെന്‍ഡര്‍ നടപടികള്‍ ചോര്‍ന്ന സംഭവം: കാലങ്ങളായി നിലനിന്ന ശീലങ്ങള്‍ മൂലമാണിതുണ്ടായതെന്ന് കെ ജയകുമാര്‍

പത്തനംതിട്ട: ശബരിമലയിലെ ടെന്‍ഡര്‍ നടപടികള്‍ ചോര്‍ന്നതില്‍ പ്രതികരണവുമായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ ജയകുമാര്‍. വളരെക്കാലമായി നിലനിന്ന ശീലങ്ങളാണ് ഇതിന് കാരണമായതെന്ന് കെ ജയകുമാര്‍ പറഞ്ഞു. പതുക്കെ പതുക്കെ ഈ ശീലങ്ങള്‍ മാറ്റിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.ടെന്‍ഡര്‍ ചോരുന്നത് പോലുള്ള പ്രശ്‌നങ്ങള്‍ ഭാവിയില്‍ ഉണ്ടാകില്ലെന്ന് കെ ജയകുമാര്‍ പറഞ്ഞു. ചില അനാശാസ്യമായ ശീലങ്ങളാണ് ഇതിനെല്ലാം പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. ഇത് ആരുടേയും കുറ്റമല്ല. അങ്ങനെ ആയിപ്പോയി. കുത്തക പിടിക്കുന്നവരോട് വിരോധമില്ല. അവര്‍ ലക്ഷങ്ങളും കോടികളും തന്നാണ് ഇത് പിടിക്കുന്നത്. പക്ഷേ അവര്‍ സുതാര്യമായ മാര്‍ഗത്തിലൂടെ വന്ന് പിടിച്ച് എല്ലാ നടപടിക്രമങ്ങളും പാലിച്ച് ബിസിനസ് ചെയ്ത് പോകണമെന്ന് മാത്രമാണ് നിഷ്‌കര്‍ഷിക്കുന്നതെന്നും കെ ജയകുമാര്‍ പറഞ്ഞു. അല്ലാതെ ഇവിടെക്കിടന്ന് ഉപജാപക സംഘങ്ങളെ ഉണ്ടാക്കാനും ഞങ്ങള്‍ക്ക് മൂക്കുകയറിടാനും ആരും തുനിയേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ശബരിമലയിലെ കുത്തക കടകളുടെ ടെന്‍ഡര്‍ നടപടികള്‍ അട്ടിമറിച്ചതില്‍ ബോര്‍ഡിലെ ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടെന്ന സംശയം ഉയര്‍ന്നുവന്നിരുന്നു. ടെന്‍ഡറിന്റെ രഹസ്യ സ്വഭാവം നഷ്ടപ്പെട്ടുവെന്നും ലേലത്തില്‍ പങ്കെടുത്തവരുടെ വിവരങ്ങള്‍ പുറത്തുവന്നുവെന്നുമായിരുന്നു ആരോപണം. സംഭവത്തില്‍ ദേവസ്വം വിജിലന്‍സ് അന്വേഷിക്കുകയാണ്.സത്യപ്രതിജ്ഞാ ലംഘനം വിവാദത്തില്‍ ദേവസ്വം ബോര്‍ഡ് അംഗം കെ രാജുവിനെ പ്രസിഡന്റ് കെ ജയകുമാര്‍ പിന്തുണയ്ക്കുകയും ചെയ്തു. ചട്ടലംഘനം നടത്തുന്ന ആളല്ല അദ്ദേഹം. ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും പ്രതികരിക്കാനില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button