dummy_ads1-01
dummy_ads1-01
previous arrow
next arrow
News

സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യത; എട്ട് ജില്ലകളിൽ യെല്ലോ അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. വ്യാപക മഴയ്ക്ക് സാധ്യത പ്രവചിച്ചിട്ടുള്ളതിനാല്‍ എട്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദം തീവ്ര ന്യൂനമർദ്ദമായി ശക്തി പ്രാപിച്ചതിന്റെ സ്വാധീന ഫലമായാണ് മഴ.കോഴിക്കോട്, വയനാട്, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് പുതിയതായി യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്. കാസര്‍കോട്, കണ്ണൂര്‍ ജില്ലകളില്‍ നേരത്തെതന്നെ യെല്ലോ അലേര്‍ട്ട് തുടരുകയാണ്. നാളെയും ഒറ്റപ്പെട്ട ശക്തമായ മഴ തുടരും. നാളെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ ജില്ലകളിൽ യെല്ലോ അലേർട്ടാണ്.കേരളം – കർണാടകം – ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button