News
സംസ്ഥാനത്ത് സ്വർണവിലയില്‍ വീണ്ടും വർദ്ധനവ്

സംസ്ഥാനത്ത് സ്വർണവിലയില്‍ വീണ്ടും വർദ്ധനവ്. പവന്1640 രൂപ വർദ്ധിച്ച് 1,13,760 രൂപയായി. ഈ മാസത്തെ ഏറ്റവും ഉയർന്ന വിലയിലാണ് സ്വർണം ഇന്ന് എത്തിനില്‍ക്കുന്നത്.14,220 രൂപയാണ് ഗ്രാമിന്റെ ഇന്നത്തെ വില.ഇന്നലെ രണ്ട് തവണ വില കൂടുകയും കുറയുകയും ചെയ്തു. ഇന്നലെ രാവിലെ വില കുറഞ്ഞ് 1,12,120 രൂപയില്‍ എത്തിയിരുന്നു. എന്നാല്‍ വൈകിട്ട് വില കൂടി 1,13,240 രൂപയിലേക്ക് തിരിച്ചുകയറി. ഇന്ന് രാവിലെ 520 രൂപയാണ് കൂടിയത്.ജിഎസ്ടിയും പണിക്കൂലിയും ഉള്‍പ്പെടെ കണക്കാക്കുമ്പോള്‍ ഒരു പവൻ വാങ്ങാൻ ഒന്നര ലക്ഷം വരെ കൊടുക്കേണ്ടിവരും. ആഗോള തലത്തിലെ പ്രശ്നങ്ങള്‍, യുദ്ധങ്ങള്‍, രാഷ്ട്രീയ പ്രതിസന്ധി, സാമ്പത്തിക മാന്ദ്യ ഭീതി എന്നിവയുടെ സാഹചര്യം സ്വർണവില കൂടാൻ കാരണമാകുന്നു.



