dummy_ads1-01
dummy_ads1-01
previous arrow
next arrow
News

സണ്ണി ജോസഫിന്റെ പരിപാടിക്കിടെ വൈദ്യുതി മുടങ്ങിയതിന് സബ് എഞ്ചിനീയറെ സസ്പെൻഡ് ചെയ്ത സംഭവം: പ്രതിഷേധം ശക്തം

കണ്ണൂർ: സണ്ണി ജോസഫിന്റെ പരിപാടിക്കിടെ വൈദ്യുതി മുടങ്ങിയതിന് സബ് എഞ്ചിനീയറെ സസ്പെൻഡ് ചെയ്തതിൽ ജീവനക്കാർക്കിടയിൽ പ്രതിഷേധം ശക്തമാകുന്നു. ഏകപക്ഷീയമായ ഉത്തരവ് പിൻവലിച്ച് ജീവനക്കാരുടെ ആത്മാഭിമാനം ഉയർത്തിപിടിക്കണമെന്ന് കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു. അതേസമയം സസ്പെൻഷൻ എന്നെന്നേക്കുമല്ലെന്നും അന്വേഷണത്തിന് ശേഷം തുടർനടപടി സ്വീകരിക്കുമെന്നും വൈദ്യുതി മന്ത്രി സണ്ണി ജോസഫ് പറഞ്ഞു.സണ്ണി ജോസഫ് ഉദ്ഘാടകനായ സഹകരണ വകുപ്പിന്റെ റിസ്ക് ഫണ്ട് വിതരണ പരിപാടിക്കിടെയാണ് ഇന്നലെ അപ്രതീക്ഷിത വൈദ്യുതി മുടക്കം. മൈക്കില്ലാതെ സ്വാഗത പ്രാംസംഗികൻ സംസാരിക്കുന്ന ദൃശ്യങ്ങൾ പ്രചരിച്ചത് മന്ത്രിക്ക് നാണക്കേടായി. ചടങ്ങിൽ പങ്കെടുത്ത കണ്ണൂർ എംഎൽഎ ടി ഒ മോഹനൻ കെഎസ്ഇബി ചെയർമാന് നൽകിയ പരാതിയിലാണ് കണ്ണൂർ സെക്ഷൻ സബ് എഞ്ചിനീയർ പി വി സതീഷ് ബാബുവിനെ സസ്പെൻഡ് ചെയ്തത്.എന്നാൽ വൈദ്യുതി മന്ത്രിയുടെ കണ്ണൂരിലെ പരിപാടിയുടെ വിവരം ഓഫീസിൽ അറിഞ്ഞിരുന്നില്ലെന്നാണ് വർക്കേഴ്സ് അസോസിയേഷൻറെ വിശദീകരണം. കണ്ണൂർ സെക്ഷൻ പരിധിയിലെ ഫ്ലാറ്റിന് അടുത്തുള്ള എയർ ബ്രേക്ക് സ്വിച്ചിൽ തീപ്പൊരി ഉണ്ടായതോടെ ഫോൺ വിളി വന്നിരുന്നു. അടിയന്തര പ്രാധാന്യമുള്ള പ്രവൃത്തിയായതിനാലാണ് വൈദ്യുതി ബന്ധം വേർപെടുത്തിയത്. പത്ത് മിനുട്ടിനകം മറ്റൊരു ഭാഗത്തുകൂടെ വൈദ്യുതി എത്തിച്ചു. കത്തുന്ന എയർ ബ്രേക്ക് സ്വിച്ചിൽ സുരക്ഷിതമായി അറ്റകുറ്റപണി നടത്തി അപകടം ഒഴിവാക്കാനാണ് സബ് എഞ്ചിനീയർ ശ്രമിച്ചത്. കൃത്യമായ മുന്നൊരുക്കങ്ങളില്ലാതെ പരിപാടി നടത്തിയ സംഘാടകരുടെ വീഴ്ചക്ക് ഉദ്യോഗസ്ഥനെ ബലിയാടാക്കരുതെന്നും അസോസിയേഷൻ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button