dummy_ads1-01
dummy_ads1-01
previous arrow
next arrow
News

സ്വാശ്രയ-സ്വയംഭരണ കോളേജുകൾക്ക് ഇളവ്; സർക്കാർ തീരുമാനത്തെ പിന്തുണച്ച് KSU; SFIക്ക് വിമർശനം

കൊച്ചി: സ്വയംഭരണ എയ്ഡഡ് -സ്വാശ്രയ കോളജുകൾക്ക് കോഴ്സ് തുടങ്ങാനും സീറ്റ് വർധിപ്പിക്കാനും ഇളവ് നൽകാനുള്ള സർക്കാർ തീരുമാനത്തെ പിന്തുണച്ച് കെ എസ് യു. തീരുമാനം വക്രീകരിക്കാൻ എസ്എഫ്ഐ ശ്രമിക്കുന്നു എന്ന് കെഎസ് യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ. സമഗ്രമായ മാറ്റം വിദ്യാഭ്യാസ മേഖലയിൽ കൊണ്ടുവരേണ്ടത് ആവശ്യമെന്നും ഇത് കണ്ടറിഞ്ഞാണ് യുഡിഎഫ് സർക്കാർ നയമെന്നും അലോഷ്യസ് സേവ്യർ പറഞ്ഞു.മുൻ സർക്കാരിൻ്റെ വിദ്യാഭ്യാസ നയത്തിൽ മടുത്താണ് ചെറുപ്പക്കാർ സ്ഥലംവിട്ടതെന്ന് അലോഷ്യസ് സേവ്യർ പറഞ്ഞു. സർവകലാശാലയുടെ അനുമതിയൊടെയാണ് കോഴ്സുകൾ അനുവദിക്കുന്നത്. അതുകൊണ്ടാണ് വീണ്ടും സർക്കാർ അനുമതി വേണ്ടെന്ന തീരുമാനം ഉണ്ടായത്. ‌‌എസ്എഫ്ഐ നിലപാട് തിരുത്തണമെന്ന് അലോഷ്യസ് സേവ്യർ ആവശ്യപ്പെട്ടു.എയ്ഡഡ്-സ്വാശ്രയ സ്വയംഭരണ കോളജുകൾക്ക് നൽകിയ ഇളവുകളിൽ ഉറച്ച് നിൽക്കുകയാണ് വിദ്യാഭ്യാസ വകുപ്പ്. കോഴ്സുകൾ വൈകുന്നത് ഉൾപ്പെടെയുള്ള കാലതാമസങ്ങൾ ഒഴിവാക്കാനാണ് തീരുമാനമെന്നാണ് ഉന്നതവിദ്യാഭ്യാസമന്ത്രി റോജി എം ജോണിന്റെ നിലപാട്. വിദ്യാഭ്യാസ കച്ചവടത്തിന് വഴിവയ്ക്കുന്ന തീരുമാനമെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button