News
അടിമാലി താലൂക്ക് ആശുപത്രിയില്‍ ഓപ്പറേഷന് തീയേറ്റര്‍ ടെക്നീഷ്യന് തസ്തികയില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു.

ഓപ്പറേഷന് തിയേറ്റര്‍ ടെക്നീഷ്യന് അടിമാലി താലൂക്ക് ആശുപത്രിയില്‍ ഓപ്പറേഷന് തീയേറ്റര്‍ ടെക്നീഷ്യന് തസ്തികയില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. ഓപ്പറേഷന് തീയേറ്റര്‍ ആന്‍ഡ് അനസ്തേഷ്യ ടെക്നോളജിയില്‍ ഡിപ്ലോമയോ മെഡിക്കല്‍ എജുക്കേഷന്‍ ഡയറക്റ്ററേറ്റ് നല്കുന്ന ഓപ്പറേഷന് തിയേറ്റര്‍ ടെക്നോളജി ഡിപ്ലോമയോ ഉണ്ടായിരിക്കണം. യോഗ്യത, പ്രവൃത്തിപരിചയം, വയസ്സ് എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെയും തിരിച്ചറിയല്‍ രേഖയുടെയും അസ്സലും പകര്‍പ്പും സഹിതം അടിമാലി താലൂക്ക് ആശുപത്രി കോണ്‍ഫറന്‍സ് ഹാളില്‍ ജൂലൈ 10ന് രാവിലെ 11ന് ഹാജരാകണമെന്ന് ആശുപത്രി സൂപ്രന്റ് അറിയിച്ചു. ഫോണ്‍: 04864 222680



