News
എറണാകുളം തൈകൂടത്ത് കാര്‍ ആക്സസറീസ് ഷോറൂമില്‍ തീപിടുത്തം; കട പൂര്‍ണമായും കത്തി നശിച്ചു

കൊച്ചി: എറണാകുളം തൈക്കൂടത്ത് കാര്‍ ആക്സസറിസ് ഷോപ്പില്‍ തീപിടുത്തം. തീപിടുത്തത്തില്‍ കട പൂര്‍ണമായും കത്തി നശിച്ചു. ഗ്രൗണ്ട് ഫ്ളോറിലാണ് തീപിടുത്തമുണ്ടായത്. ഇന്നലെ രാത്രി എട്ടുമണിയോടെയാണ് സംഭവമെന്നാണ് റിപ്പോര്‍ട്ട്..തീപിടുത്തതിന്റെ കാരണം വ്യക്തമായിട്ടില്ല. അതേസമയം, ദീപാവലിയോട് അനുബന്ധിച്ച് നടന്ന ആഘോഷത്തിലാണ് തീപിടുത്തമുണ്ടായതെന്ന സംശയവും ദൃക്സാക്ഷികള്‍ പ്രകടിപ്പിച്ചു.



