എസ്എഫ്‌ഐക്കാര്‍ക്കെതിരെ പൊലീസ് ലാത്തിചാര്‍ജ് അല്ല നടത്തേണ്ടിയിരുന്നത്, ഹോസ്റ്റലില്‍ തൂഫാന്‍ റെയ്ഡ് വേണമായിരുന്നു: മന്ത്രി ഒ ജെ ജനീഷ്

തിരുവനന്തപുരം: നഗരത്തില്‍ ഇന്നലെ നടന്ന യൂത്ത് കോണ്‍ഗ്രസ്- എസ്എഫ്‌ഐ സംഘര്‍ഷത്തില്‍ രൂക്ഷ വിമര്‍ശനവുമായി മന്ത്രി ഒ ജെ ജനീഷ്. ഗ്യാനേഷ് കുമാറിനും അമിത് ഷായ്ക്കുമെതിരെ നടന്ന പ്രതിഷേധത്തിനെതിരെ ബിജെപിയും യുവമോര്‍ച്ചയും പ്രതികരിക്കുന്നത് മനസിലാക്കാമെന്നും അതില്‍ എസ്എഫ്‌ഐ പ്രതികരിക്കുന്നതിന്റെ യുക്തി മനസിലാകുന്നില്ലെന്നും മന്ത്രി ജനീഷ് പറഞ്ഞു. ഈ ജനാധിപത്യപരമായ പ്രതിഷേധത്തിനെതിരെ എസ്എഫ്‌ഐ ആക്രമണം അഴിച്ചുവിടുന്നത് എന്തിനെന്ന ചോദ്യം പൊതുസമൂഹത്തിന് മുന്നിലുണ്ട്. ജനാധിപത്യം സംരക്ഷിക്കാനുള്ള സമരങ്ങളോട് ഞങ്ങള്‍ക്ക് പ്രതിഷേധമുണ്ടെന്ന സന്ദേശമാണ് ഇവര്‍ നല്‍കുന്നതെന്നും ജനീഷ് കുറ്റപ്പെടുത്തി.എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് ലാത്തിചാര്‍ജ് നടത്തിയതില്‍ അഭിപ്രായ വ്യത്യാസമുണ്ടെന്ന് മന്ത്രി ജനീഷ് പറഞ്ഞു. ഹോസ്റ്റലില്‍ തൂഫാന്‍ റെയ്ഡ് ആയിരുന്നു നടത്തേണ്ടിയിരുന്നത്. വിദ്യാര്‍ഥികളുടെ ഹോസ്റ്റലില്‍ നിന്ന് വരുന്നത് ബിയര്‍ കുപ്പികളാണ്. ജനപ്രതിനിധികള്‍ക്ക് ഉള്‍പ്പെടെ ഈ ആക്രമണത്തില്‍ പരുക്കേറ്റ സാഹചര്യം ഒരുപക്ഷേ ഉണ്ടായേനെ. ഇത് ജനാധിപത്യ രീതിയിലുള്ള പ്രതിഷേധമായി കാണാനാകില്ലെന്നും യൂത്ത് കോണ്‍ഗ്രസുകാരുടെ വാഹനങ്ങള്‍ ഉള്‍പ്പെടെ തകര്‍ത്തത് അംഗീകരിക്കാനാകില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് കോണ്‍ഗ്രസ് രാജ്യവ്യാപകമായി നടത്തുന്ന സമരത്തിന്റെ ഭാഗമായി തന്നെയാണ് കേരളത്തിലും യൂത്ത് കോണ്‍ഗ്രസ് സമരം നടത്തുന്നത്. അതിനെതിരെ സിപിഐഎം ആക്രമണം അഴിച്ചുവിടേണ്ട സാഹചര്യം മനസിലാകുന്നില്ല. സംഘര്‍ഷമുണ്ടെന്ന് അറിഞ്ഞയുടന്‍ താനുള്‍പ്പെടെ ഇതില്‍ ഇടപെടല്‍ നടത്തി യൂത്ത് കോണ്‍ഗ്രസുകാരെ അവിടെ നിന്ന് വിളിച്ചുകൊണ്ടുപോയെന്നും ഒ ജെ ജനീഷ് പറഞ്ഞു.



