dummy_ads1-01
dummy_ads1-01
previous arrow
next arrow
News

കഫ് സിറപ്പുകള്‍ ഇനി നേരിട്ട് വാങ്ങാനാകില്ല; ഡോക്ടറുടെ കുറിപ്പടി നിര്‍ബന്ധമാക്കി കേന്ദ്രം

ന്യൂഡല്‍ഹി: കഫ് സിറപ്പുകള്‍ വാങ്ങുന്നതിന് ഡോക്ടറുടെ കുറിപ്പടി നിര്‍ബന്ധമാക്കി കേന്ദ്രആരോഗ്യമന്ത്രാലയം. മെഡിക്കല്‍ സ്‌റ്റോറുകളില്‍ നിന്ന് ഇനി നേരിട്ട് സിറപ്പുകള്‍ വാങ്ങാനാകില്ല. ഇതുസംബന്ധിച്ച വിജ്ഞാപനം പുറത്തിറക്കി. മരുന്നുകളുടെ അമിതോപയോഗവും പാര്‍ശ്വഫലങ്ങളും തടയുക ലക്ഷ്യമിട്ടാണ് കേന്ദ്രനടപടി.1945ലെ ഡ്രഗ് റൂളില്‍ ഭേദഗതി വരുത്തിയാണ് സിറപ്പുകള്‍ക്ക് കുറിപ്പടി നിര്‍ബന്ധമാക്കിയത്. മെഡിക്കല്‍ സ്റ്റോറുകളില്‍ നിന്ന് നേരിട്ട് കഫ് സിറപ്പ് വാങ്ങുന്നതും വില്‍ക്കുന്നതും ഇനി കുറ്റകരമാകും. വ്യജ കഫ് സിറപ്പ് കഴിച്ച് മധ്യപ്രദേശിലും രാജസ്ഥാനിലും കുട്ടികള്‍ മരിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് കേന്ദ്രം കര്‍ശന നടപടി സ്വീകരിച്ചിരിക്കുന്നത്.കഴിഞ്ഞ ഡിസംബറില്‍ പുറത്തിറക്കിയ കരട് നിര്‍ദേശത്തില്‍ പൊതുജനാഭിപ്രായം കൂടി പരിഗണിച്ച് മാറ്റങ്ങള്‍ വരുത്തിയാണ് പുതിയ വിജ്ഞാപനം പുറത്തിറക്കിയിരിക്കുന്നത്. രജിസ്റ്റര്‍ ചെയ്ത ഡോക്ടറുടെ കുറിപ്പടി ആവശ്യമില്ലാത്ത മരുന്നുകളുടെ പട്ടികയായ ഷെഡ്യൂള്‍ കെ-യില്‍ നിന്ന് ‘കഫ് സിറപ്പുകള്‍…’ എന്നത് നീക്കം ചെയ്തിട്ടുണ്ട്..

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button