dummy_ads1-01
dummy_ads1-01
previous arrow
next arrow
News

കാസർകോട്: 19കാരിയെ ലോഡ്‌ജിലെത്തിച്ച്‌ പീഡിപ്പിച്ച കേസില്‍ പ്രതി അറസ്റ്റില്‍

കാസർകോട്: 19കാരിയെ ലോഡ്‌ജിലെത്തിച്ച്‌ കെട്ടിയിട്ട് പീഡിപ്പിച്ച കേസില്‍ പ്രതി അറസ്റ്റില്‍. കാസ‌ർകോട് സ്വദേശി വിഷ്ണു പ്രസാദാണ് (24) അറസ്റ്റിലായത്.ജൂണ്‍ 13നാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. കെഎസ്‌ആർടിസി ബസ് സ്റ്റാന്റിന് സമീപത്തെ ലോഡ്‌ജിലാണ് അതിക്രമം നടന്നത്.സുഹൃത്തായ പെണ്‍കുട്ടി ലോഡ്‌ജിലുണ്ടെന്നും ഇവർ കടുത്ത മാനസിക വിഷമത്തിലാണെന്നും പറഞ്ഞ് വിശ്വസിപ്പിച്ചാണ് പ്രതി 19കാരിയെ ലോഡ്‌ജില്‍ എത്തിച്ചത്. യുവതിയുടെ സഹോദരനെയാണ് ഇയാള്‍ ആദ്യം വിളിച്ചത്. നഗരത്തിലെത്തിയ യുവതിയെ ഓട്ടോറിക്ഷയിലാണ് ലോഡ്‌ജിലെത്തിച്ചത്. തുടർന്ന് യുവതിയുടെ മൊബൈല്‍ ഫോണ്‍ വാങ്ങിവച്ചതിനുശേഷം പീഡിപ്പിക്കുകയായിരുന്നു. എതിർത്തപ്പോള്‍ വസ്ത്രമുപയോഗിച്ച്‌ കെട്ടിയിട്ടതിനുശേഷം വീണ്ടും പീഡിപ്പിച്ചു.ലോഡ്‌ജില്‍ നിന്ന് രക്ഷപ്പെട്ട യുവതി വീട്ടുകാരെ വിവരമറിയിച്ചതിനുശേഷം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button