News
കെഎസ്ഇബി കരാർ ജീവനക്കാരൻ ഷോക്കേറ്റ് മരിച്ചു

കണ്ണൂർ: കെഎസ്ഇബി കരാർ ജീവനക്കാരൻ ഷോക്കേറ്റ് മരിച്ചു. പൊന്ന്യം കുണ്ടുചിറ സ്വദേശി രാജൻ (58) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി ഒമ്പതരയോടെയായിരുന്നു അപകടം. പറാംകുന്ന് ഭാഗത്ത് അറ്റകുറ്റപ്പണി നടക്കുന്ന എച്ച്ടി ലൈൻ പോസ്റ്റിൽ തീപ്പൊരി കണ്ടതിനെ തുടർന്ന് സമീപവാസികൾ കെഎസ്ഇബി ഓഫീസിൽ വിവരമറിയിച്ചിരുന്നു. ഇതനുസരിച്ച് പരിശോധനയ്ക്കായി എത്തിയതായിരുന്നു രാജൻ. ഇലക്ട്രിക് പോസ്റ്റ് പരിശോധിക്കുന്നതിനിടെ രാജന് ഷോക്കേൽക്കുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.



