കൊമേഴ്സ്യല്‍ എല്‍പിജി സിലിണ്ടര്‍ വില കുറച്ചു; ഹോട്ടലുകള്‍ക്കും റെസ്റ്റോറന്റുകള്‍ക്കും ആശ്വാസം

രാജ്യത്ത് കൊമേഴ്സ്യല്‍ എല്‍പിജി സിലിണ്ടറുകളുടെ വിലയില്‍ 209 രൂപ കുറച്ചു. 19 കിലോഗ്രാം ഭാരമുള്ള സിലിണ്ടറിന് ഡല്‍ഹിയില്‍ 2728 രൂപയായി. കൊല്‍ക്കത്തയില്‍ 2872 രൂപയാണ് പുതിയ വില. ഹോട്ടലുകള്‍, റെസ്റ്റോറന്റുകള്‍, കാറ്ററിംഗ് സ്ഥാപനങ്ങള്‍ തുടങ്ങി എല്‍പിജി വ്യാപകമായി ഉപയോഗിക്കുന്ന ബിസിനസുകള്‍ക്ക് ഇത് ആശ്വാസമാകും.ഈ വിലക്കുറവ് 19 കിലോ കൊമേഴ്സ്യല്‍ എല്‍പിജി സിലിണ്ടറുകള്‍ക്ക് മാത്രമാണ് ബാധകം. വീടുകളില്‍ ഉപയോഗിക്കുന്ന 14.2 കിലോ ഗാര്‍ഹിക എല്‍പിജി സിലിണ്ടറുകളുടെ വിലയില്‍ മാറ്റമില്ല. ജൂലൈ മാസത്തിലും കൊമേഴ്സ്യല്‍ എല്‍പിജി സിലിണ്ടറുകളുടെ വില കുറച്ചിരുന്നു. അതിന് പിന്നാലെയാണ് ഓഗസ്റ്റിലും വീണ്ടും വില കുറച്ചത്. സമീപ മാസങ്ങളില്‍ ഇറാന് യുദ്ധവും പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങളും മൂലം ആഗോള വിപണിയില്‍ എല്‍പിജി വില ഉയര്‍ന്നിരുന്നു. അതിനെ തുടര്‍ന്നുണ്ടായ വിലവര്‍ധനയുടെ ഭാഗിക ആശ്വാസമാണ് ഇപ്പോഴത്തെ കുറവ്. രാജ്യത്ത് എല്‍പിജി, പെട്രോള്‍, ഡീസല്‍ ക്ഷാമമില്ലെന്നാണ് യോഗത്തിലെ വിലയിരുത്തല്‍. അതിനിടെ, എല്‍പിജിക്കായി പശ്ചിമേഷ്യന്‍ രാജ്യങ്ങളെ മാത്രം ആശ്രയിക്കാതെ അമേരിക്കയില്‍നിന്നുള്ള ഇറക്കുമതി വര്‍ധിപ്പിക്കാനും ഇന്ത്യ ആലോചിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.



