News
കൊല്ലത്ത് മൂന്നുമാസം പ്രായമുള്ള ആണ്‍കുഞ്ഞ് മരിച്ചു; തൊണ്ടയില്‍ പാല്‍ കുടുങ്ങിയെന്ന് സംശയം

കൊല്ലം: വിക്ടോറിയ ആശുപത്രിയില്‍ മൂന്നുമാസം പ്രായമുള്ള ആണ്‍കുഞ്ഞ് മരിച്ചു. ദര്‍ശന്‍- പ്രിയ ദമ്പതികളുടെ മകന്‍ പ്രയാഗാണ് മരിച്ചത്. തൊണ്ടയില്‍ പാല്‍ കുടുങ്ങിയതാണ് മരണ കാരണമെന്നാന്ന് പ്രാഥമിക നിഗമനം. രണ്ടുദിവസം മുന്‍പ് കുട്ടിക്ക് പോളിയോ വാക്‌സിന്‍ നല്‍കിയിരുന്നു. എന്നാല്‍ മറ്റു ആരോഗ്യ പ്രശ്‌നങ്ങളൊന്നും ഉണ്ടായിരുന്നില്ല. സംഭവത്തില്‍ അഞ്ചാലുംമൂട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.



