ഗ്യാനേഷ് കുമാറിന് ‘ജനകീയ ഇംപീച്ച്‌മെന്റ് നോട്ടീസ് നൽകാൻ പൗര പ്രവർത്തകർ; മുൻ സിവിൽ സർവീസ് ഉദ്യോഗസ്ഥരും നോട്ടീസ് നൽകും

ഡൽഹി: ഗ്യാനേഷ് കുമാറിന് ‘ജനകീയ ഇംപീച്ച്‌മെന്റ് നോട്ടീസ് നൽകാൻ പൗര പ്രവർത്തകർ. മുൻ സിവിൽ സർവീസ് ഉദ്യോഗസ്ഥരും സാമൂഹിക പ്രവർത്തകരും അടങ്ങുന്ന പ്രതിനിധിസംഘമാണ് നോട്ടീസ് നൽകുക. ഇന്ന് വൈകുന്നേരം സംഘം കമ്മീഷൻ ആസ്ഥാനത്ത് എത്തും. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറുമായി കൂടിക്കാഴ്ചയ്ക്കും സമയം തേടി. മുൻ ഡൽഹി ലഫ്റ്റനന്റ് ഗവർണർ നജീബ് ജംഗ്, മുൻ കേന്ദ്ര ആഭ്യന്തര സെക്രട്ടറി ജി.കെ. പിള്ള, സാമൂഹിക പ്രവർത്തകരായ യോഗേന്ദ്ര യാദവ്, അഞ്ജലി ഭരദ്വാജ് അടക്കമുള്ളവർ സംഘത്തിൽ ഉണ്ട്.അതേസമയം മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിൻ്റെ ഏകപക്ഷീയ തീരുമാനങ്ങള്‍ റദ്ദാക്കണമെന്ന് സുപ്രീംകോടതി ആവശ്യപ്പെട്ടു. പത്ത് ദിവസത്തിനകം മറുപടി നല്‍കണം. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീംകോടതി നോട്ടീസ് നൽകി. തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിയമം പാലിക്കുമെന്നാണ് കരുതുന്നത്. ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാന്‍ സുപ്രീംകോടതി വിസമ്മതിച്ചു.എസ്ഐആറുമായി ബന്ധപ്പെട്ട് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ സ്വീകരിച്ചിട്ടുള്ള നടപടികളിലാണ് കേന്ദ്ര സർക്കാരിനും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനും സുപ്രീംകോടതി നോട്ടീസ് അയച്ചത്.ഉന്നയിക്കപ്പെട്ട ആരോപണം സംബന്ധിച്ച് വിശദീകരണം തേടിയാണ് നോട്ടീസ്. ചീഫ് ജസ്റ്റിസ് സൂര്യ കാന്ത്, ജസ്റ്റിസ് ജോയ് മല്യ ബാഗ്ചി, ജസ്റ്റിസ് വി. മോഹന എന്നിവരടങ്ങിയ ബെഞ്ചാണ് നോട്ടീസ് അയച്ചത്.ഗ്യാനേഷ് കുമാറിനെ സസ്പെൻഡ് ചെയ്തില്ലെങ്കിൽ രാജ്യത്ത് കലാപം ഉണ്ടാകുമെന്ന് ഹർജിക്കാരൻ്റെ അഭിഭാഷകൻ വികാസ് സിംഗ് സുപ്രീം കോടതിയിൽ പറഞ്ഞു. സുപ്രീം കോടതിയുടെ അംഗീകാരത്തോടെയാണ് ഫോം 6 പരിഷ്കരിച്ചത് എന്ന് തെരെഞ്ഞെടുപ്പ് കമ്മീഷൻ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. ആരാണ് പരിഷ്കരണത്തിന് അനുമതി നൽകിയത് എന്ന് രേഖകൾ പരിശോധിച്ചാൽ വ്യക്തമാകുമെന്നും അക്കാര്യം അറിയാൻ തങ്ങൾക്കും താത്പര്യമുണ്ടെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.



