dummy_ads1-01
dummy_ads1-01
previous arrow
next arrow
News

ജോലി വാഗ്ദാനം ചെയ്ത് യുവതിയോട് മോശമായി പെരുമാറി, ഇ എൻ സുരേഷ് ബാബുവിനെതിരെ മുൻപും സമാന പരാതികൾ

പാലക്കാട്: സിപിഐഎം പാലക്കാട് ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റിയ ഇ എൻ സുരേഷ്ബാബുവിനെതിരെ മുമ്പും സമാന പരാതികൾ. ജോലി വാഗ്ദാനം ചെയ്ത് യുവതിയോട് മോശമായി പെരുമാറിയെന്ന പരാതി മുൻപ് ഒതുക്കി തീർത്തെന്നാണ് വിവരം. പാലക്കാട് പാർട്ടി ഓഫീസിന്റെ നവീകരണം ഉൾപ്പെടെ പല അഴിമതി ആരോപണങ്ങളും ഇതിനകം തന്നെ സുരേഷ് ബാബുവിനെതിരെ ഉയർന്നു വന്നിട്ടുണ്ട്. ഇതിന്റെയെല്ലാം അടിസ്ഥാനത്തിൽ കൂടിയാണ് സ്ഥാന ചലനം ഉണ്ടായിട്ടുള്ളത്.പിണറായി വിജയൻ നേരിട്ട് ഇടപെട്ടാണ് സുരേഷ് ബാബുവിനെ ജില്ലാ സെക്രട്ടറി സ്ഥാനത്തു നിന്ന് നീക്കിയതെന്നാണ് വിവരം. സുരേഷ് ബാബുവിനെ മലപ്പുറത്തേക്ക് നേരിട്ട് വിളിച്ചു വരുത്തി പരാതി വായിച്ചു കേൾപ്പിക്കുകയായിരുന്നു. സുരേഷ് ബാബുവിനോട് സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറി നിൽക്കാൻ ആവശ്യപ്പെട്ടു. എന്നാൽ യുവതിയുടെ പരാതിയുടെ പേരിൽ മാറ്റിയെന്ന് പുറത്തു വരരുതെന്ന് സുരേഷ് ബാബു ആവശ്യപ്പെട്ടെന്നാണ് വിവരം.അതേസമയം ഇ എൻ സുരേഷ് ബാബുവിനെ മാറ്റിയത് പാർട്ടി നടപടിയുടെ ഭാഗമായെന്ന് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം വി ശിവൻകുട്ടി സ്ഥിരീകരിച്ചു. പാർട്ടിയിൽ നവീകരണ നടപടിയുടെ ഭാഗമായാണ് ജില്ലാ സെക്രട്ടറിയെ മാറ്റിയതെന്നായിരുന്നു സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ പ്രതികരണം.എന്നാല സുരേഷ് ബാബുവിനെതിരെ പരാതികൾ ലഭിച്ചില്ലെന്നാണ് ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട വി ചെന്താമരാക്ഷന്റെ വ്യക്തമാക്കുന്നത്. വനിതാ അഭിഭാഷകയോട് മോശമായി പെരുമാറിയെന്ന പരാതിയിൽ, CPIM പാലക്കാട് ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റിയ ഇ എൻ സുരേഷ്ബാബുവിനെതിരെ കൂടുതൽ നടപടിയ്ക്ക് സാധ്യതയുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button