dummy_ads1-01
dummy_ads1-01
previous arrow
next arrow
News

തേങ്ങ ഇടുന്നതിനിടെ ഇരുമ്പ് തോട്ടി ലൈന്‍ കമ്പിയില്‍ തട്ടി; തെങ്ങുകയറ്റ തൊഴിലാളി ഷോക്കേറ്റ് മരിച്ചു

തിരുവനന്തപുരം: നെടുമങ്ങാട് പനവൂരില്‍ തെങ്ങുകയറ്റ തൊഴിലാളി ഷോക്കേറ്റ് മരിച്ചു. പനയംമുട്ടം സ്വദേശി ഭുവനചന്ദ്രന്‍ നായരാണ് മരിച്ചത്. ഏണിയില്‍ കയറി തേങ്ങ ഇടുന്നതിനിടെ ഇരുമ്പ് തോട്ടി ലൈനില്‍ തട്ടിയാണ് അപകടമുണ്ടായത്. ഇന്ന് രാവിലെ 8.30 ഓടെയായിരുന്നു സംഭവം. പനവൂര്‍ കരിക്കുഴി സ്വദേശി സുലൈമാന്റെ വീട്ടില്‍ വെച്ചാണ് അപകടമുണ്ടായത്. നെടുമങ്ങാട് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തില്‍ നെടുമങ്ങാട് പൊലീസ് കേസെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button