dummy_ads1-01
dummy_ads1-01
previous arrow
next arrow
News

സംസ്ഥാനത്ത് മഴ ശക്തമായി തുടരും: ഇന്ന് 11 ജില്ലകളിൽ മുന്നറിയിപ്പ്, നാളെ മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് മഴ ശക്തമായി തുടരുന്നു. ഇന്ന് 11 ജില്ലകളിൽ യെല്ലോ മുന്നറിയിപ്പ്. നാളെ മൂന്ന് ജില്ലകളിൽ യല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇന്ന് 11 ജില്ലകളിൽ മഴ മുന്നറിയിപ്പ്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് യെല്ലോ അലർട്ട്. ചൊവ്വാഴ്ച വരെ ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നു. കേരള-കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മീൻപിടിത്തത്തിനുള്ള നിരോധനം തുടരുകയാണ്ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. കനത്ത മഴയിൽ സംസ്ഥാനത്ത് വിവിധയിടങ്ങളിൽ നാശനഷ്ടങ്ങളുണ്ടായി. മലപ്പുറം തേഞ്ഞിപ്പലം കടക്കാട്ടുപാറയിൽ വീടിനോട് ചേർന്ന് മണ്ണിടിഞ്ഞു. സമീപത്തെ കിണറും ഇടിഞ്ഞ് താഴ്ന്നു. കടയ്ക്കാട്ടുപ്പാറ മുസ്തഫയുടെ വീട് അപകട ഭീഷണിയിലായി. കുടുംബത്തെ തൊട്ടടുത്തുള്ള വീട്ടിലേക്ക് മാറ്റി പാർപ്പിച്ചുഇടുക്കി നെടുങ്കണ്ടത്ത് ശക്തമായ കാറ്റിൽ മരം കടപുഴകി വീണ് വീടിന്റെ ഷീറ്റുകൾ തകർന്നു. ആശാരികണ്ടം തട്ടാംപറമ്പിൽ സാജുവിൻ്റെ വീടിന് മുകളിലാണ് മരം വീണത്. സാജുവിൻ്റെ മകൾ സാന്ദ്രക്ക്‌ പരിക്കേറ്റു. കോഴിക്കോട് ചാലിയാറിലെ ഊർക്കടവിലെ റെഗുലേറ്റർ കം ബ്രിഡ്ജിന്റെ 16 ഷട്ടറുകളും ഉയർത്തി. വെള്ളപ്പൊക്ക ഭീഷണിയുള്ള പ്രദേശങ്ങളിൽ ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. ചാലിയാർ, ഇരുവഞ്ഞി, ചെറുപുഴ എന്നിവയിൽ ജലനിരപ്പ് ക്രമാതീതമായി ഉയർന്നു. ഇടുക്കി പാമ്പള ഡാം തുറന്നു. ഘട്ടം ഘട്ടമായി 500 ക്യൂമെക്സ് വെള്ളമാണ് ഒഴുക്കിവിടുക. പെരിയാറിന്റെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശമുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also
Close
Back to top button