അരിയില്‍ ഷുക്കൂര്‍ വധക്കേസ്: പി ജയരാജനേയും ടി വി രാജേഷിനേയും വെറുതെ വിട്ടു

കൊച്ചി: എംഎസ്എഫ് പ്രവര്‍ത്തകനായിരുന്ന കണ്ണൂര്‍ അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ സിപിഐഎം നേതാക്കളായ പി ജയരാജനെയും ടി വി രാജേഷിനെയും വെറുതെ വിട്ടു. സംസ്ഥാനരാഷ്ട്രീയത്തെ ഇളക്കിമറിച്ച കേസില്‍ എറണാകുളം സിബിഐ കോടതിയുടേതാണ് വിധി. സിപിഐഎം നേതാക്കളും പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ മകന് ശ്യാംജിത്തും ഉള്‍പ്പെടെ പതിനെട്ട് പേരെയാണ് കുറ്റവിമുക്തരാക്കിയത്. ഒന്നാംപ്രതി സുമേഷ് ഉള്‍പ്പെടെ പതിമൂന്ന് പ്രതികള്‍ക്കെതിരെയുള്ള കുറ്റങ്ങള്‍ നിലനില്‍ക്കുമെന്ന് കോടതി നിരീക്ഷിച്ചു. ഇവര്‍ക്കുള്ള ശിക്ഷ ഇന്ന് കോടതി വിധിയ്ക്കും. വിധിയ്ക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് മുസ്ലിംലീഗ് നേതൃത്വവും ഷുക്കൂറിന്റെ ബന്ധുക്കളും പ്രതികരിച്ചുകേസില് വെറുതെ വിട്ടവര്‍: 2-ാം പ്രതി: ഗണേശന്, 4-ാം പ്രതി: വിജേഷ്, 5-ാം പ്രതി: കെ. പ്രകാശന്, 6-ാം പ്രതി: ഉമേശന്, 8-ാം പ്രതി: ലതീഷ്, 11-ാം പ്രതി: സി.എന്‍. മോഹനന്, 13-ാം പ്രതി: നിതിന്‍, 17-ാം പ്രതി: സുധാകരന്, 18-ാം പ്രതി: നവീന്‍, 19-ാം പ്രതി: ശ്യാംജിത്ത്, 21-ാം പ്രതി: ഷാജി, 22-ാം പ്രതി: പ്രകാശന് മുതുവാനി, 23-ാം പ്രതി: അജയകുമാര്‍ എന്‍.പി, 24-ാം പ്രതി: രാജീവന് പി.എസ്, 29-ാം പ്രതി: ബാബു, 30-ാം പ്രതി: യു.വി. വേണു, 32-ാം പ്രതി: പി. ജയരാജന്, 33-ാം പ്രതി: ടി.വി. രാജേഷ്. അരിയില്‍ ഷുക്കൂര്‍ കൊല്ലപ്പെട്ട് 14 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വിചാരണ കോടതി വിധി പറഞ്ഞത്.കണ്ണൂര്‍ പട്ടുവത്തും അരിയിലിലും സി.പി.എം – മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ തമ്മില്‍ തുടര്‍ച്ചയായ സംഘര്‍ഷങ്ങളും അക്രമങ്ങളും നടന്നിരുന്നു. ഇതില്‍ സിപിഐഎം പ്രവര്‍ത്തകരുടെ വീടുകള്‍ക്കും കടകള്‍ക്കും നേരെ ആക്രമണമുണ്ടായി. സംഘര്‍ഷത്തില്‍ തകര്‍ക്കപ്പെട്ട തങ്ങളുടെ പാര്‍ട്ടി പ്രവര്‍ത്തകരുടെ വീടുകളും കടകളും സന്ദര്‍ശിക്കാനായാണ് സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരുന്ന പി. ജയരാജനും കല്യാശേരി എംഎല്‍എ ടിവി രാജേഷും ലീഗ് സ്വാധീന മേഖലയായ അരിയിലിലേക്ക് എത്തിയത്.2022 ഫെബ്രുവരി 20ന് ഉച്ചയ്ക്ക് 12.15 സമയത്ത് അരിയിലില്‍ വച്ച് പി. ജയരാജനും ടി.വി. രാജേഷും സഞ്ചരിച്ച വാഹനത്തിന് നേരെ കല്ലേറുണ്ടായി. ലീഗ് – എംഎസ്എഫ് പ്രവര്‍ത്തകരുടെ നേതൃത്വത്തിലാണ് വാഹനത്തിന് നേരെ ആക്രമണം നടന്നത്. കല്ലേറില്‍ പരിക്കേറ്റ ജയരാജനെയും രാജേഷിനെയും പിന്നാലെ തളിപ്പറമ്പ് സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.



