dummy_ads1-01
dummy_ads1-01
previous arrow
next arrow
News

നെല്‍വയല്‍-തണ്ണീര്‍ത്തട സംരക്ഷണ നിയമത്തില്‍ വീണ്ടും ഭേദഗതി: 2008ന് ശേഷം വീടുവച്ച നിലം തരംമാറ്റാം; കരട് ബില്ല് മന്ത്രിസഭ യോഗം പരിഗണിക്കും

തിരുവനന്തപുരം: നെല്‍വയല്‍-തണ്ണീര്‍ത്തട സംരക്ഷണ നിയമത്തില്‍ വീണ്ടും ഭേദഗതി. 2008ന് ശേഷം വീടുവച്ച ഭൂരേഖകളില്‍ നിലമെന്ന് രേഖപ്പെടുത്തിയ ഭൂമി തരംമാറ്റി നല്‍കുന്നതിലാണ് ഭേദഗതി. വീട് നിര്‍മിച്ചതിന്റെ രേഖകള്‍ ഹാജരാക്കിയാല്‍ വില്ലേജ് ഓഫീസില്‍ നിന്ന് തന്നെ ഭൂമി തരം മാറ്റി നല്‍കും. കരട് ബില്ല് ഇന്നത്തെ മന്ത്രിസഭാ യോഗം പരിഗണിക്കുംനെല്‍വയല്‍-തണ്ണീര്‍ത്തട സംരക്ഷണ നിയമത്തില്‍ യുഡിഎഫ് സര്‍ക്കാര്‍ കൊണ്ടുവരുന്ന ആദ്യ നിര്‍ണായക ഭേദഗതിയാണ് ഇത്. 2008ല്‍ തരംമാറ്റാത്ത ഭൂമിയില്‍ നിരവധി പേര്‍ വീടുകള്‍ നിര്‍മിച്ചിട്ടുണ്ട്. പഞ്ചായത്തില്‍ നിന്നും മറ്റും ലഭിച്ച താത്ക്കാലിക അനുമതി പ്രകാരമാണ് പലരും വീടുവച്ചത്. എന്നാല്‍ പിന്നീട് ഇവര്‍ക്ക് ഈ ഭൂമിവച്ച് വായ്പയെടുക്കാനും മറ്റും കഴിയാതെ വരികയായിരുന്നു. ഈ പ്രശ്‌നത്തിന് പരിഹാരമെന്നോണമാണ് നിയമഭേദഗതി സര്‍ക്കാര്‍ കൊണ്ടുവരുന്നത്.2008 ഓഗസ്റ്റ് 12നാണ് കേരള നെല്‍വയല്‍-തണ്ണീര്‍ത്തട സംരക്ഷണ നിയമം നിലവില്‍ വന്നത്. പുതിയ ഭേദഗതി വരുന്നതോടെ പഞ്ചായത്തില്‍ നിന്നോ മറ്റ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നോ ഉള്ള വീടുവച്ചതുമായി ബന്ധപ്പെട്ട രേഖകള്‍ വില്ലേജ് ഓഫീസില്‍ സമര്‍പ്പിച്ചാല്‍ അവിടെ നിന്ന് തന്നെ ഭൂമി തരം മാറ്റി നല്‍കുമെന്നാണ് വിവരം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button