dummy_ads1-01
dummy_ads1-01
previous arrow
next arrow
News

പി പി ദിവ്യക്കെതിരായ അന്വേഷണം: കണ്ണൂര്‍ ജില്ലാ പഞ്ചായത്തില്‍ നിന്ന് രേഖകള്‍ പിടിച്ചെടുത്ത് വിജിലന്‍സ്

കണ്ണൂര്‍: പി പി ദിവ്യക്കെതിരായ അന്വേഷണത്തില്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്തില്‍ നിന്ന് രേഖകള്‍ പിടിച്ചെടുത്ത് വിജിലന്‍സ്. കാര്‍ട്ടണ്‍ ഇന്ത്യ അലയന്‍സ് ലിമിറ്റഡ് കമ്പനി ഏറ്റെടുത്ത് നടത്തിയ പദ്ധതികളുമായി ബന്ധപ്പെട്ട അഞ്ച് ഫയലുകളാണ് പിടിച്ചെടുത്തത്.കാര്‍ട്ടണ്‍ ഇന്ത്യക്ക് കരാറുകള്‍ നല്‍കിയതില്‍ ക്രമക്കേടുണ്ടെന്ന കെഎസ്‌യു സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് ഷമ്മാസിന്റെ പരാതിയിലാണ് വിജിലന്‍സ് പ്രാഥമിക അന്വേഷണം തുടങ്ങിയത്. പി പി ദിവ്യ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരിക്കെ 12 കോടി രൂപയുടെ പദ്ധതികള്‍ കാര്‍ട്ടണ്‍ കമ്പനിക്ക് നല്‍കിയതായും, ഇതില്‍ ക്രമക്കേടുണ്ടെന്നുമായിരുന്നു പരാതി. ഇതുമായി ബന്ധപ്പെട്ട രേഖകളാണ് വിജിലന്‍സ് ശേഖരിച്ചത്. കരാര്‍ സംബന്ധിച്ച രേഖകളും കസ്റ്റഡിയിലെടുത്തതായാണ് സൂചനപൊതുമേഖല സ്ഥാപനമായ സില്‍ക്കിനാണ് ജില്ലാ പഞ്ചായത്ത് പദ്ധതി നിര്‍വഹണത്തിന്റെ കരാര്‍ നല്‍കിയത്. സില്‍ക്ക് മുഖേനയാണ് കാര്‍ട്ടണ്‍ ഇന്ത്യക്ക് ഉപകരാര്‍ കിട്ടിയത്. ഇതിനെ സംബന്ധിച്ചും വിജിലന്‍സ് അന്വേഷിക്കും

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button