dummy_ads1-01
dummy_ads1-01
previous arrow
next arrow
News

പ്രധാനമന്ത്രിയുടെ വാക്കുകൾ കാരണം വൻ നഷ്ടത്തിൽ നിന്ന് രക്ഷപ്പെട്ടു; മോദിക്ക് നന്ദി അറിയിച്ച് വ്യാപാരി സംഘടന

ഡൽഹി: സ്വർണ്ണം വാങ്ങുന്നത് കുറയ്ക്കണമെന്ന ഉപദേശത്തിന് നരേന്ദ്ര മോദിക്ക് നന്ദി അറിയിച്ച് വ്യാപാരി സംഘടനയായ സി.ടി.ഐ. പ്രധാനമന്ത്രിയുടെ വാക്കുകൾ കാരണം ലക്ഷക്കണക്കിന് ജ്വല്ലറി ഉടമകളും വ്യാപാരികളും നിക്ഷേപകരും വൻ നഷ്ടത്തിൽ നിന്ന് രക്ഷപ്പെട്ടെന്ന് കത്ത്. സ്വർണ്ണവില കിലോയ്ക്ക് 1.90 കോടി രൂപയിൽ നിന്ന് 1.25 കോടിയായി കുറഞ്ഞതോടെ 65 ലക്ഷം രൂപയുടെ ഇടിവുണ്ടായെന്ന് സംഘടന. വിവാഹ സീസണിൽ സ്വർണ്ണവില കുറഞ്ഞത് സാധാരണ കുടുംബങ്ങൾക്ക് വലിയ ആശ്വാസമായെന്നും ചേംബർ ഓഫ് ട്രേഡ് ആൻഡ് ഇൻഡസ്ട്രി.അന്ന് തന്റെ വാക്കുകൾ എല്ലാവരും കേട്ടതിനാലാണ് സ്വർണവില കുറഞ്ഞതെന്ന് മോദി അവകാശപ്പെട്ടിരുന്നു. ഒരു വർഷത്തേക്ക് അത്യാവശ്യമില്ലാതെ സ്വർണം വാങ്ങരുതെന്ന തന്റെ അഭ്യർത്ഥന ജനങ്ങൾ ഏറ്റെടുത്തു. അതിനാൽ സ്വർണവില കുറയുകയും ജനങ്ങൾക്ക് പണം ലാഭിക്കാൻ കഴിയുകയും ചെയ്തുവെന്നും പ്രധാനമന്ത്രി ഉത്തർപ്രദേശിൽ പറഞ്ഞിരുന്നു. പിന്നാലെയാണ് പ്രധാനമന്ത്രിക്ക് നന്ദി അറിയിച്ച് സിടിഐ രം​ഗത്തെത്തിയത്.കഴിഞ്ഞ മെയ് 10-ാം തിയതിയാണ് വരുന്ന ഒരു വർഷത്തേക്ക് അത്യാവശ്യമില്ലെങ്കിൽ സ്വർണം വാങ്ങരുതെന്ന് മോദി രാജ്യത്തോട് അഭ്യർഥിച്ചത്. ആറ് മാസങ്ങൾക്ക് ശേഷം സ്വർണവില പവന് ഒരു ലക്ഷത്തേക്കാൾ താഴെ വന്ന പശ്ചാത്തലത്തിലായിരുന്നു മോദിയുടെ പ്രതികരണം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button