News
മഴക്കെടുതി: വ്യാപാരികൾക്ക് സഹായ പദ്ധതി; കൃഷിനാശത്തിനുള്ള നഷ്ടപരിഹാരത്തുക വർധിപ്പിച്ച് മന്ത്രിസഭാ

മഴക്കെടുതിയിൽ ദുരിതം അനുഭവിക്കുന്ന വ്യാപാരികൾക്ക് സഹായ പദ്ധതി തീരുമാനിച്ച് മന്ത്രിസഭാ യോഗം. കടകളിൽ വെള്ളം കയറിയവർക്കും നഷ്ടപരിഹാരം നൽകും. കൃഷിനാശത്തിനുള്ള നഷ്ടപരിഹാരത്തുകയും വർദ്ധിപ്പിച്ചു. നിലവിൽ വീടുകളിൽ വെള്ളം കയറിയതിന് ആയിരുന്നു സഹായം നൽകിയിരുന്നത്. വിശദാംശങ്ങൾ മുഖ്യമന്ത്രി പ്രഖ്യാപിക്കും.ജാഗ്രത തുടരണമെന്ന് റവന്യൂ മന്ത്രി എ പി അനിൽകുമാർ അറിയിച്ചു. കാറ്റിനും മഴയ്ക്കും സാധ്യതയുണ്ട്. കാണാതായവർക്ക് വേണ്ടിയുള്ള തിരച്ചിൽ ഊർജ്ജിതമായി തുടരുന്നുവെന്നും റവന്യൂ മന്ത്രി അറിയിച്ചു. മഴയുടെ ശക്തി കുറഞ്ഞെങ്കിലും ജാഗ്രതയോടെ തന്നെ മുന്നോട്ടു പോകണമെന്നു റവന്യൂ മന്ത്രി എ പി അനിൽകുമാർ. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ട്.



