ലാറ്ററല്‍ എന്‍ട്രി സ്പോട്ട് അഡ്മിഷന്

സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴില്‍ പ്രവര്‍ത്തി ക്കുന്ന നെടുങ്കണ്ടം സര്‍ക്കാര്‍ പോളിടെക്നിക് കോളേജില്‍ 2026-27 അധ്യയന വര്‍ഷത്തേക്കുള്ള ഡിപ്ലോമ കോഴ്സുകളുടെ രണ്ടാം വര്‍ഷത്തിലേക്കുള്ള ലാറ്ററല്‍ എന്‍ട്രി സ്പോട്ട് അഡ്മിഷന് ആരംഭിച്ചു. പ്ലസ് ടു സയന്‍സ്, വി.എച്ച്.എസ്.ഇ, ഐ.റ്റി.ഐ, കെ.ജി.സി.ഇ ഇതില്‍ ഏതെങ്കിലും യോഗ്യതയുള്ള വിദ്യാര്‍ഥികള്‍ക്ക് നേരിട്ട് രണ്ടാം വര്‍ഷത്തിലേക്ക് പ്രവേശനം നേടാം. കോളേജില്‍ കമ്പ്യൂട്ടര്‍ എഞ്ചിനീയറിംഗ്, കമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ എന്‍ജിനീയറിങ്, ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് എന്നീ കോഴ്സുകളിലാണ് അഡ്മിഷന് നടക്കുന്നത്. ലാറ്ററല്‍ എന്‍ട്രി വഴി ത്രിവത്സര എന്‍ജിനീയറിങ് ഡിപ്ലോമ 2 വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കാം. താല്പര്യമുള്ള വിദ്യാര്‍ഥികള്‍ക്ക് ഒന്നര വര്‍ഷം കോളേജില്‍ പഠിച്ചതിനു ശേഷം പ്രമുഖ കമ്പനികളില്‍ ശമ്പളത്തോടെ ഇന്റേണ്‍ഷിപ്പ് ചെയ്യുവാനും അവസരമുണ്ട്. ലാറ്ററല്‍ എന്‍ട്രി സ്പോട്ട് അഡ്മിഷന് ജൂണ്‍ 24 രാവിലെ 9 മണി മുതല്‍ കോളേജ് ഓഫീസില്‍ നടക്കും. ജൂണ്‍ 23 വരെ രജിസ്റ്റര്‍ ചെയ്യാം. പിന്നീട് ഒഴിവുള്ള സീറ്റുകളിലേക് 26,29 തീയതികളില്‍ അഡ്മിഷന് നടക്കും. www.polyadmission.org എന്ന വെബ്സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം.കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍:9562452019, 7902583454, 04868-234082



