News
വടകരയിൽ കാർ ബസ്സിലിടിച്ചു; അപകടത്തിൽ ഡയാലിസിസ് രോഗിക്ക് ദാരുണാന്ത്യം

കോഴിക്കോട്: വടകരയിൽ കാർ ബസ്സിലിടിച്ച് അപകടം. അപകടത്തിൽ ഡയാലിസിസ് രോഗി മരിച്ചു. മാഹി പന്തക്കല്‍ സ്വദേശി സുരേന്ദ്രനാണ് (61) മരിച്ചത്. ഡയാലിസിസ് കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ഇന്ന് ഉച്ചയ്ക്കാണ് അപകടം നടന്നത്. നിയന്ത്രണം വിട്ട കാർ ബസ്സിലേക്ക് ഇടിച്ച് കയറുകയായിരുന്നു.



