dummy_ads1-01
dummy_ads1-01
previous arrow
next arrow
News

വയനാട് പുനരധിവാസം: 178 വീടുകളുടെ പണി പൂര്‍ത്തിയാക്കി കൈമാറി. പുനരധിവാസവുമായി ബന്ധപ്പെട്ട് എല്ലാ മാസവും അവലോകന യോഗം ചേരുമെന്ന് മന്ത്രി ടി സിദ്ദിഖ്

കല്‍പ്പറ്റ: മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസവുമായി ബന്ധപ്പെട്ട് എല്ലാ മാസവും അവലോകന യോഗം ചേരുമെന്ന് മന്ത്രി ടി സിദ്ദിഖ്. ചെളി മാറ്റാനുള്ള നടപടികള്‍ ആരംഭിച്ചു. ഇതുവരെ 178 വീടുകളുടെ പണി പൂര്‍ത്തിയാക്കി കൈമാറി. 157 വീടുകള്‍ സെപ്റ്റംബര്‍ 30നകം പൂര്‍ത്തിയാകും. ബാക്കി 62 വീടുകള്‍ ഡിസംബര്‍ 31 നകം നിര്‍മ്മിക്കുമെന്നും മന്ത്രി പറഞ്ഞുതോതിലാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ദുരന്ത ബാധിതരുടെ ദിനബത്തയും വീട്ടുവാടകയും തുടരും. വീട് ലഭിച്ച 178 പേരുടെ വാടക നിര്‍ത്തലാക്കും. ദിന ബത്തയും ഭക്ഷ്യ കൂപ്പണും മൂന്ന് മാസത്തേക്ക് തുടരും. ദുരന്ത ബാധിതരുടെ അന്തിമ പട്ടിക ഉടന്‍ തയ്യാറാകും. ഒന്നര വര്‍ഷം ഉണ്ടായിട്ടും മുന്‍ സര്‍ക്കാരിന് അതിന് കഴിഞ്ഞില്ലെന്നും മന്ത്രി വിമര്‍ശിച്ചുതാമരശ്ശേരി ചുരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട് ഉന്നതതല ഓണ്‍ലൈന്‍ യോഗം ചേര്‍ന്നുവെന്നും മന്ത്രി പറഞ്ഞു. കാഴിക്കോട് വയനാട് കലക്ടര്‍മാര്‍ക്ക് സംയുക്തമായി നിര്‍ദേശം നല്‍കി.സുഗമമായി യാത്ര ചെയ്യാനുള്ള സൗകര്യം ഒരാഴ്ചയ്ക്കുള്ളില്‍ ഒരുക്കും. ചുരത്തില്‍ ആര്‍ആര്‍ടി രൂപീകരിക്കും. ഗതാഗതക്കുരുക്ക് ഒഴിവാക്കാനായി ക്രെയിന്‍ സര്‍വീസ് ആരംഭിക്കും. ചുരത്തില്‍ കണ്‍ട്രോള്‍ റൂമുകള്‍ തുറക്കും. ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ നാറ്റ്പാക്കിനോട് ആവശ്യപ്പെട്ടു. ആറ്, ഏഴ്, എട്ട് വളവുുകളിലെ നവീകരണ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാന്‍ പ്രത്യേകം യോഗം ചേരുമെന്നും മന്ത്രി അറിയിച്ചു.മാനന്തവാടി മെഡിക്കല്‍ കോളേജില്‍ ഉപകരണങ്ങള്‍ നശിച്ച സംഭവത്തിലും മന്ത്രി പ്രതികരിച്ചു. വിഷയം ഗൗരവമുള്ളതാണെന്ന് മന്ത്രി പറഞ്ഞു. ആശുപത്രിയിലേത് മോശം സാഹചര്യമാണ്. ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ല. ആരോഗ്യ മന്ത്രിയുമായി ചര്‍ച്ച നടത്തും. ആസ്പിരേഷന്‍ ജില്ലയായി ലഭിക്കുന്ന സിഎസ്ആര്‍ ഫണ്ട് എങ്ങനെ വിനിയോഗിക്കണമെന്ന് വകുപ്പുകള്‍ ആണ് തീരുമാനിക്കേണ്ടത്. കോടിക്കണക്കിന് രൂപയുടെ ഉപകരണങ്ങള്‍ നശിപ്പിക്കുന്നതിന് പിന്നില്‍ വകുപ്പുകളുടെ പിടിപ്പുകേടാണ്. ആരോഗ്യമന്ത്രിയുമായി ചര്‍ച്ച ചെയ്ത് നടപടി സ്വീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button