dummy_ads1-01
dummy_ads1-01
previous arrow
next arrow
News

മലയാളികള്‍ക്ക് ആശ്വാസം, ഓണത്തിന് കേരളത്തിലേക്ക് നൂറ് ട്രെയിനുകള്‍ എത്തും; വമ്പൻ പ്രഖ്യാപനവുമായി റെയിൽവേ മന്ത്രി

ഓണത്തിന് കേരളത്തിലേക്ക് നൂറ് ട്രെയിനുകള്‍ അധികമായി സര്‍വീസ് നടത്തുമെന്ന പ്രഖ്യാപനവുമായി റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. ബെംഗളൂരു, ചെന്നൈ, ഹൈദരാബാദ് തുടങ്ങിയ നഗരങ്ങളിൽ നിന്നും കേരളത്തിലേക്ക് സ്പെഷ്യൽ സർവീസുകളുണ്ടായേക്കും. ഇത് സംബന്ധിച്ച അറിയിപ്പ് വൈകാതെ പ്രതീക്ഷിക്കാം. ഓണക്കാലത്തെ തിരക്ക് പരിഗണിച്ചാണ് കൂടുതല്‍ സര്‍വീസ്. പ്രത്യേക ട്രെയിനുകളുടെ സര്‍വീസ് സമയക്രമം, റൂട്ടുകള്‍, സ്റ്റോപ്പുകള്‍ എന്നിവയുടെ വിശദാംശങ്ങള്‍ ഉടന്‍ പ്രഖ്യാപിക്കുമെന്ന് മന്ത്രി പറഞ്ഞു.ഓണക്കാലത്ത് നാട്ടിലേക്ക് വരുന്ന മലയാളികള്‍ക്ക് ഏറെ ആശ്വാസമാകും സ്‌പെഷല്‍ ട്രെയിനുകളുടെ പ്രഖ്യാപനം. ഓണത്തിന് സ്പെഷ്യൽ ട്രെയിനുകൾ അനുവദിക്കണമെന്ന്കേരളത്തിലെ നേതാക്കൾ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അതനുസരിച്ചാണ് സർവീസുകൾ പ്രഖ്യാപിക്കുന്നതെന്നും റെയിൽവേ മന്ത്രി പറഞ്ഞു.കുടുംബത്തോടൊപ്പം ഓണം ആഘോഷിക്കാൻ നാടുകളിലേക്ക് പോകുന്ന മലയാളികൾക്ക് യാത്രാ സൗകര്യമൊരുക്കുന്നതിനായി നൂറിലധികം പ്രത്യേക ട്രെയിൻ സർവീസുകൾ പ്രഖ്യാപിക്കുമെന്ന് സതേൺ റെയിൽവേയും ഔദ്യോഗികമായി പ്രഖ്യാപിച്ചു.മുൻ വർഷങ്ങളിലും ഓണത്തിന് കേരളത്തിലേക്ക് സ്പെഷ്യൽ ട്രെയിനുകൾ അനുവദിക്കാറുണ്ടായിരുന്നു. എന്നാൽ വളരെ വൈകി ട്രെയിൻ പ്രഖ്യാപിക്കുന്നത് യാത്രക്കാരെ വലയ്ക്കാറുണ്ടായിരുന്നു. ഇത്തവണ ഇതിന് പരിഹാരമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button