വിഇഎച്ച് ഗ്ലോബലിൽ നിന്ന് വൈദ്യുതി വാങ്ങൽ; കെഎസ്ഇബിയുടെ വിശദീകരണത്തിൽ വ്യക്തതയില്ല

തിരുവനന്തപുരം: വിഇഎച്ച് ഗ്ലോബലിൽ നിന്ന് വൈദ്യുതി വാങ്ങിയതിൽ കെഎസ്ഇബിയുടെ വിശദീകരണത്തിൽ വ്യക്തതയില്ലെന്ന് റെഗുലേറ്ററി കമ്മീഷൻ. യൂണിറ്റിന് 11 രൂപ വില നിശ്ചയിച്ചത് എങ്ങനെ എന്ന ചോദ്യത്തിന് വ്യക്തതയില്ല. യൂണിറ്റിന് പതിന്നൊന്ന് രൂപയ്ക്കാണ് വൈദ്യുതി വാങ്ങിയതെങ്കിലും, കേരളത്തിലെത്തിയപ്പോൾ പ്രസരണ നിരക്കായി യൂണിറ്റിന് ഒരു രൂപ 55 പൈസ അധികമായി നൽകേണ്ടിവന്നെന്ന് കെഎസ്ഇബി വ്യക്തമാക്കുന്നു.കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സർക്കാർ വൈദ്യുതി വാങ്ങുന്നതുമായി ബന്ധപ്പെട്ട് ചില തർക്കങ്ങൾ നിലനിൽക്കുന്നുണ്ട്. വിഇഎച്ച് ഗ്ലോബലിൽ നിന്ന് വൈദ്യുതി വാങ്ങിയതിൽ കെഎസ്ഇബി പറഞ്ഞതൊന്ന് നടപ്പിലാക്കിയത് വേറൊന്ന് എന്ന നിലയിലേക്കാണ് കാര്യങ്ങൾ എത്തിയത്. കേരളത്തിലേക്ക് എത്തുമ്പോൾ യൂണിറ്റിന് പതിന്നൊന്ന് രൂപയ്ക്കാണ് വൈദ്യുതി വാങ്ങിയതെങ്കിലും, കേരളത്തിലെത്തിയപ്പോൾ പ്രസരണ നിരക്കായി യൂണിറ്റിന് ഒരു രൂപ 55 പൈസ അധികമായി നൽകേണ്ടിവന്നെന്ന് കെഎസ്ഇബി വ്യക്തമാക്കുന്നത്. ഇതിൽ ചില ആശങ്കകൾ റെഗുലേറ്ററി കമ്മീഷൻ രേഖപ്പെടുത്തുന്നുണ്ട്.10 രൂപയ്ക്ക് താഴെ നിരക്കിൽ മാത്രമേ വൈദ്യുതി വാങ്ങാനുള്ള അനുമതി റെഗുലേറ്ററി കമ്മീഷന്റെ ഭാഗത്ത് നിന്നുള്ളു. 12.55 രൂപ ആയതെങ്ങനെയാണ് സംശയം.



