dummy_ads1-01
dummy_ads1-01
previous arrow
next arrow
News

വിവാഹ വാഗ്ദാനം നൽകി 3.93 ലക്ഷം രൂപ തട്ടി; ആർമി ഉദ്യോഗസ്ഥനെന്ന വ്യാജേന തട്ടിപ്പ് നടത്തിയ യുവാവ് അറസ്റ്റിൽ

തിരുവനന്തപുരം: വിഴിഞ്ഞത്ത് വിവാഹ വാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 3.93 ലക്ഷം രൂപ തട്ടിയ യുവാവ് അറസ്റ്റില്‍. ആര്‍മി ഉദ്യോഗസ്ഥനെന്ന് വിശ്വസിപ്പിച്ചാണ് ഇയാള്‍ തട്ടിപ്പ് നടത്തിയത്. നെയ്യാറ്റിന്‍കര ഊരൂട്ടുകാല സ്വദേശി 32 കാരനായ ശ്രീജിത്താണ് അറസ്റ്റില്‍ ആയത്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് യുവതിയുമായി പരിചയപ്പെട്ടത്. ആര്‍മി യൂണിഫോമിലുള്ള ചിത്രങ്ങള്‍ ഇയാള്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു. യുവതിയുടെ നഗ്‌നചിത്രങ്ങളും ഇയാള്‍ കൈവശപ്പെടുത്തിയതായി വിഴിഞ്ഞം സ്വദേശിനി പൊലീസില്‍ പരാതി നല്‍കി.മാര്‍ച്ച് 11 മുതല്‍ സെപ്റ്റംബര്‍ 16 വരെ പലതവണയായി പണം തട്ടിയെന്ന യുവതിയുടെ പരാതിയിലാണ് യുവാവിനെ അറസ്റ്റ് ചെയ്തത്. സമാന കേസില്‍ പത്തനംതിട്ടയില്‍ യുവതി ആത്മഹത്യ ചെയ്ത കേസിലും ഇയാള്‍ പ്രതിയായിരുന്നു. ഏഴോളം യുവതികളെ സമാനരീതിയില്‍ ചതിച്ചതായും പ്രതി വിഴിഞ്ഞം പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button