News
വീടിനോട് ചേർന്ന ഷെഡിൽ സൂക്ഷിച്ചിരുന്ന മെഷീൻ പ്രവർത്തിപ്പിക്കാൻ ശ്രമിച്ചു; കുണ്ടറയിൽ 12കാരൻ ഷോക്കേറ്റ് മരിച്ചു

കൊല്ലം: കുണ്ടറയില്‍ വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ചു. കൊടുവിള കൊച്ചുപ്ലാമൂട് ആദിഭവനില്‍ രതീഷിന്റെയും അമൃതയുടെയും മകന് ആദിദേവ് (12) ആണ് മരിച്ചത്. ആറാം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്നു ആദിദേവ്. ഇന്ന് രാവിലെയാണ് വീട്ടില്‍ വെച്ച് ആദിദേവിന് ഷോക്കേറ്റത്. വീടിനോട് ചേര്‍ന്ന ഷെഡില്‍ സൂക്ഷിച്ചിരുന്ന മെഷീന് പ്രവര്‍ത്തിപ്പിക്കാന്‍ ശ്രമിച്ചപ്പോഴായിരുന്നു ഷോക്കേറ്റതെന്നാണ് വിവരം. ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.



