dummy_ads1-01
dummy_ads1-01
previous arrow
next arrow
News

വീട്ടിൽ കയറി ചെക്ക് മോഷ്ടിച്ചു, 50 കോടി തട്ടിയെടുക്കാൻ ശ്രമിച്ചു; നടി അംബികയ്‌ക്കെതിരെ പരാതി നൽകി സഹോദരി രാധ

ചെന്നൈ: നടി അംബികയ്ക്കും സഹോദരൻ മല്ലികാർജുനും എതിരെ സാമ്പത്തിക തട്ടിപ്പ് പരാതിയുമായി സഹോദരിയും അഭിനേത്രിയുമായ രാധ. 50 കോടി വരുന്ന ചെക്കുകൾ തന്റെ മുറിയിൽ നിന്നും ഇരുവരും ചേർന്ന് തട്ടിയെടുത്തുവെന്നും അവ ബാങ്കിൽ കൊണ്ടുപോയി പണമായി മാറ്റാൻ ശ്രമിച്ചു എന്നുമാണ് രാധ ചെന്നൈ പൊലീസിന് നൽകിയിട്ടുള്ള പരാതി.എആർഎസ് ഗാർഡൻ സ്റ്റുഡിയോ എന്ന പേരിലുണ്ടായിരുന്ന ആർ ആർ ഗാർഡൻ എന്ന ബിസിനസ് സ്ഥാപനവുമായി ബന്ധപ്പെട്ടുള്ള ചെക്കുകളാണ് ബാങ്കിൽ കൈമാറ്റം ചെയ്യാൻ ഉപയോഗിച്ചത് എന്നാണ് രാധ പരാതിയിൽ പറയുന്നത്. സ്ഥാപനത്തിന്റെ വിവിധ ആവശ്യങ്ങളുമായി ബന്ധപ്പെട്ട് ഒപ്പിട്ട ചെക്കുകൾ സൂക്ഷിച്ചിരുന്നു. 11 ലക്ഷം, 13.17 കോടി, 27.73 കോടി. 7 കോടി, 1.79 കോടി എന്നീ തുകകൾ രേഖപ്പെടുത്തിയ ചെക്കുകളായിരുന്നു ഉണ്ടായിരുന്നത്. ഐഡിഐബി ബാങ്കിന്റെ പേരിലുള്ള ചെക്കുകളാണ് ഇവ.താൻ വീട്ടിലില്ലാതിരുന്ന സമയത്ത് അംബികയും അർജുനും ചേർ മുറിയിൽ നിന്നും ഇവ എടുത്തുകൊണ്ടുപോയെന്നുമാണ് രാധ പരാതിയിൽ പറയുന്നത്. രാധയും അംബികയും ഒരേ കെട്ടിടത്തിന്റെ വിവിധ നിലകളിലുള്ള ഫ്‌ളാറ്റിലാണ് താമസിക്കുന്നത്. അംബികയുടെ കയ്യിൽ തന്റെ മുറിയുടെ ചാവി ഉണ്ടായിരുന്നെന്നാണ് രാധയുടെ വാക്കുകൾ.സെപ്റ്റംബർ 17ന് ബാങ്കിൽ നിന്നും വിളിച്ചപ്പോഴാണ് ചെക്കുകൾ നഷ്ടമായ കാര്യം താൻ അറിയുന്നതെന്നാണ് രാധ പരാതിയിൽ പറയുന്നത്. അംബിക നായരുടെ പേരിലേക്ക് തുക മാറ്റുന്നതിനായി സഹോദരൻ ചെക്കുമായി എത്തിയെന്നും ഈ ചെക്കുകൾ സ്ഥാപനത്തിന്റെ പേര് മാറ്റുന്നതിന് മുൻപുള്ളതായതിനാൽ അവ ഉപയോഗിക്കാനാകില്ല എന്നാണ് രാധ ബാങ്ക് ഉദ്യോഗസ്ഥരോടും പൊലീസിന് നൽകിയ പരാതിയിലും പറയുന്നത്.സഹോദരങ്ങൾ തമ്മിലുള്ള സാമ്പത്തിക തർക്കമാണോ നിലവിലെ പരാതിയിലേക്ക് നയിച്ചത് എന്നതടക്കമുള്ള അഭ്യൂഹങ്ങൾ ഇപ്പോൾ ശക്തമാകുന്നുണ്ട്. നടി അംബികയോ സഹോദരൻ അർജുൻ നായരോ ഇതുവരെ പരസ്യമായി പ്രതികരിച്ചിട്ടില്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button