dummy_ads1-01
dummy_ads1-01
previous arrow
next arrow
News

മൃഗശാല മാറ്റുന്ന വിഷയം, സർക്കാരിന് കോർപറേഷനോട് അഭിപ്രായം തേടേണ്ട സാഹചര്യം ഇല്ല; ബിജെപി നിലപാട് പാർട്ടി പറയുമെന്ന് വി വി രാജേഷ്

ഡൽഹി: മൃഗശാല മാറ്റുന്ന വിഷയം, സർക്കാരിന് കോർപറേഷനോട് അഭിപ്രായം തേടേണ്ട സാഹചര്യം ഇല്ലെന്ന് മേയർ വി വി രാജേഷ്. മേയർ എന്ന നിലയിൽ കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രതികരിച്ചത്. ബിജെപി നിലപാട് പാർട്ടി പറയും. കോർപറേഷനോട് സര്ക്കാർ അഭിപ്രായം തേടിയാൽ കൗൺസിലിൽ ചർച്ച ചെയ്ത് നിലപാട് അറിയിക്കും.നഗരത്തിനുള്ളിലെ മൃഗശാല അപൂർവയിനം മൃഗങ്ങളുടെ ആവാസവ്യവസ്ഥയ്ക്ക് ദോഷകരമാണ്. മൃഗങ്ങൾ ചത്തുപോകുന്നുണ്ട്. മൃഗങ്ങൾക്ക് രോഗം പരക്കുമ്പോൾ സമീപ പ്രദേശത്തെ ജനങ്ങൾ ഭീതിയിലാണ്. ആ ഭീതി സമീപത്ത് താമസിക്കുന്നവർ പറയാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.കോർപ്പറേഷനിൽ കെട്ടിട നികുതി വെട്ടിപ്പ് കണ്ടെത്തി. വലിയവിള വാർഡിൽ നിന്ന് വന്ന റസിപ്റ്റ് വ്യാജം. വ്യാജ സർട്ടിഫിക്കറ്റ് നൽകുന്ന മാഫിയ ഇതിന് പിന്നിൽ പ്രവർത്തിക്കുന്നുണ്ട്. സിറ്റി പൊലീസ് കമിഷണർക്കും വകുപ്പിനും പരാതി നൽകി. ആരാണ് ഇത് ചെയ്തത് എന്ന് കണ്ടെത്തേണ്ടത് ഉണ്ട്. ചില നിരീക്ഷണങ്ങൾ കോർപ്പറേഷന് ഉണ്ട്. പൊലീസ് അന്വേഷിച്ച ശേഷം അതിൽ പ്രതികരിക്കാമെന്നും മേയർ വ്യക്തമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button