dummy_ads1-01
dummy_ads1-01
previous arrow
next arrow
News

ശബരിമല യുവതി പ്രവേശന കേസ്: വിശാല ബെഞ്ചിന്റെ വിധി ക്രിസ്മസ് അവധിക്ക് മുൻപ്

ഡൽഹി: ശബരിമല യുവതി പ്രവേശന കേസിൽ സുപ്രിംകോടതി വിശാല ബെഞ്ചിന്റെ വിധി ക്രിസ്മസ് അവധിക്ക് മുൻപ്. ബെഞ്ചിലെ അംഗമായ ജസ്റ്റിസ് ബി വി നാഗരത്ന ആണ് ഇക്കാര്യം പരാമർശിച്ചത്. ക്നാനായ കത്തോലിക്കാ സഭയും ആയി ബന്ധപ്പെട്ട കേസ് പരിഗണിക്കുന്നതിനിടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.അതേസമയം ശബരിമലയിൽ പ്രവേശനം നിഷേധിച്ചതിൽ ട്രാൻസ്ജെൻഡർ വെൽഫെയർ ബോർഡ് അംഗം നിൽകിയ ഹർജി മദ്രാസ് ഹൈക്കോടതി തള്ളി. ശബരിമലയിൽ പ്രവേശനം നിഷേധിച്ചു എന്നും മോശമായി പെരുമാറി എന്നും അനധികൃതമായി തടങ്കലിൽ വെച്ചു എന്നും കാണിച്ചായിരുന്നു അനുശ്രീ ഹർജി നൽകിയത്. കേരളത്തിൽ നടന്ന സംഭവത്തിൽ എങ്ങനെ തമിഴ്നാട്ടിൽ ഹർജി നൽകാൻ കഴിയുമെന്ന് കോടതി ചോദിച്ചു. അനുശ്രീ ഉൾപ്പെടെ 15 ട്രാൻസ്ജെൻഡേഴ്സാണ് ശബരിമല ദർശനത്തിന് പോയത്. ചീഫ് ജസ്റ്റിസ് എസ് എ ധർമാധികാരി, ജസ്റ്റിസ് ജി അരുൾമുരുകൻ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button