സംസ്ഥാനത്ത് മഴക്കെടുതിയിൽ മരണം 8 ആയി; മലപ്പുറത്ത് രണ്ടര വയസുകാരനും നാല് വയസുകാരനും ഒഴുക്കിൽപ്പെട്ട് മരിച്ചു

മലപ്പുറം വണ്ടൂരിൽ കുട്ടി ഒഴുക്കിൽപ്പെട്ട് മരിച്ചു. രണ്ടര വയസ്സുകാരനാണ് മരിച്ചത്. തിരുവാലി ഗ്രാമപഞ്ചത്ത് കണ്ടമംഗലത്താണ് രണ്ടര വയസ്സ് പ്രായമുള്ള കുട്ടി തോട്ടിലെ ഒഴുക്കിൽപെട്ട് മരണപ്പെട്ടത്. കണ്ടമംഗലത്ത് നൊട്ടൻ വീട്ടിൽ സെയ്താലിയുടെ മകളായ തസ്ലീമ ഭാനുവിന്റെയും അബ്ദുൽ മുനീറിന്റെയും മകൻ അബ്ദുൽ മുഹയിൻ എന്ന കുട്ടിയാണ് തോടരികിൽ കളിച്ചുകൊണ്ടിരിക്കെ വെള്ളത്തിൽ വീണ് ഒഴുക്കിൽപെട്ട് മുങ്ങി മരിച്ചത്.മലപ്പുറം ജില്ലയിലെ കൊണ്ടോട്ടിയിൽ നാലുവയസ്സുകാരൻ രാവിലെ തോട്ടിലെ ഒഴുക്കിൽപ്പെട്ട് മരിച്ചു. നീറാട് തോട്ടിലാണ് ദാരുണ അപകടമുണ്ടായത്. തോടിന്റെ കരയിലൂടെ നടക്കുന്നതിനിടെ കുട്ടി അബദ്ധത്തിൽ വെള്ളത്തിലേക്ക് വീണതാകാമെന്നാണ് പ്രാഥമിക നിഗമനം.ഒഴുക്കിൽപ്പെട്ട് പോകുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ ഉടൻ രക്ഷപ്പെടുത്തി കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.മൃതദേഹം നിലവിൽ കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയിലാണ്. പുതുപ്പള്ളിയിൽ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയും ഒഴുക്കിൽപ്പെട്ട് മരിച്ചു. വാകത്താനം ചക്കൻ ചിറ പേരുക്കുന്നേൽ കാട്ടാമ്പാക്കിൽ ഷിജുവിൻ്റെ മകൻ മിലൻ കെ ഷിജു (11) വയസ്ആണ് മരണപ്പെട്ടത്.ഞാലിയാകുഴി MG Mസ്കുൾ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയാണ് വീടിന് സമീപം ജൽ ജിവൻ മിഷൻ കുടിവെള്ള പദ്ധതിക്കായ് വാട്ടർ ടാങ്ക് ന് വേണ്ടി കുഴി എടുത്തതിൽ ഉണ്ടായ വെള്ളക്കെട്ടിൽ സഹോദരിയോടൊപ്പം കുളിച്ചു കൊണ്ടിരുന്നപ്പോൾ പെട്ടന്ന് താഴ്ന്ന് പോകുകയാരുന്നു. ഉടൻ മന്ദിരം ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.പൂഞ്ഞാർ തെക്കേക്കര പയ്യാനിത്തോട്ടത്തിൽ ഉരുൾപൊട്ടലിൽ വീട് ഇടിഞ്ഞുവീണ് ഇരുപത്തിനാലുകാരനായ ജോസഫിൻ ജോണിയും അമ്മ റജീനയും മരിച്ചു. ഇടുക്കി അടൂർമലയിലെ ഉരുൾപൊട്ടലിൽ കുടയത്തൂർ സ്വദേശി സുമതി ആണ് മരിച്ചത്. രണ്ടുപേരെ രക്ഷപ്പെടുത്തി. ഇടുക്കി കോലാഹലമേട്ടിൽ ലീലാമണി എന്നയാളുടെ വീടിനു മുകളിൽ മണ്ണ് വീണ് ബന്ധുവായ വൈക്കം സ്വദേശി പ്രഭാകരൻ നായർ മരിച്ചു.അതേസമയം, പത്തനംതിട്ട ജില്ലയിലെ റാന്നിയിൽ അതീവ ഗുരുതര സാഹചര്യമാണ് നിലവിലുള്ളത്. വീടുകളും റോഡുകളും വ്യാപാര സ്ഥാപനങ്ങളും മുങ്ങി. പത്തനംതിട്ടയിലെ ളാഹ, ഇടുക്കിയിലെ പീരുമേട്, തൊടുപുഴ എന്നിവിടങ്ങളിൽ അതിതീവ്ര മഴയാണ് കിട്ടിയത്. ളാഹയിൽ 25 സെന്റിമീറ്ററും പീരുമേടും തൊടുപുഴയും 21സെന്റിമീറ്ററും മഴ പെയ്തു. റാന്നി, കോന്നി അടക്കം ശക്തമായ മഴയും പെയ്തു.



