dummy_ads1-01
dummy_ads1-01
previous arrow
next arrow
News

സംസ്ഥാനത്ത് സ്വർണവില ഒരു ലക്ഷത്തിന് താഴെയെത്തി

നീണ്ട കാലയളവിന് ശേഷം സംസ്ഥാനത്ത് സ്വർണവില ഒരു ലക്ഷത്തിന് താഴെയെത്തി. 560 രൂപയാണ് 1 പവൻ സ്വർണത്തിന് ഇന്ന് കുറഞ്ഞത്. 99,760 രൂപയാണ് വിപണിവില. 1 ഗ്രാം സ്വർണത്തിന് 70 രൂപയാണ് കുറഞ്ഞത്. 12,470 രൂപയാണ് വിപണിവില.അതേസമയം, രാജ്യത്തേക്കുള്ള സ്വർണ്ണ ഇറക്കുമതി ഓരോ വർഷവും കൂടി വരുന്ന സാഹചര്യത്തിൽ, ആഭ്യന്തര സ്വർണ്ണ പര്യവേക്ഷണവും ഖനനവും ശക്തിപ്പെടുത്തുന്നതിനായി പുതിയ കർമ്മപദ്ധതി പുറത്തിറക്കാന്‍ നീതി ആയോഗ്. മേഖലയിലേക്ക് കൂടുതൽ നിക്ഷേപകരെ ആകർഷിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. സ്വർണ്ണ ഖനന മേഖലയ്ക്ക് സാമ്പത്തിക പ്രോത്സാഹനങ്ങൾ നൽകുന്നതിനൊപ്പം, ദീർഘകാല ഖനന അനുമതി അനുവദിക്കുക, സാങ്കേതിക മികവും സുസ്ഥിര വികസനവും ഉറപ്പാക്കുന്നതിനായി ലേലത്തിൽ പങ്കെടുക്കുന്നവരുടെ നിലവാരം വിലയിരുത്തുക തുടങ്ങിയ സുപ്രധാന നിയന്ത്രണ മാറ്റങ്ങളും പുതിയ ചട്ടക്കൂടിൽ ശുപാർശ ചെയ്തേക്കും.കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ഏകോപനത്തിലൂടെ ഖനന അനുമതികൾ വേഗത്തിലാക്കുക, ഭൂമിശാസ്ത്രപരമായ വിവരങ്ങൾ മെച്ചപ്പെടുത്തുന്നതിനായി അന്താരാഷ്ട്ര തലത്തിൽ അംഗീകരിക്കപ്പെട്ട റിപ്പോർട്ടിംഗ് മാനദണ്ഡങ്ങൾ നടപ്പിലാക്കുക, പദ്ധതികൾക്ക് ബാങ്ക് വായ്പകൾ ഉൾപ്പെടെയുള്ള സാമ്പത്തിക പിന്തുണ എളുപ്പത്തിൽ ലഭ്യമാക്കുന്നതിന് വ്യക്തവും സുസ്ഥിരവുമായ നയരൂപീകരണം നടത്തുക എന്നിവയാണ് ഈ പദ്ധതിയിലൂടെ പ്രധാനമായും ഉദ്ദേശിക്കുന്നത്. ഭൂമിശാസ്ത്രപരമായ വിവരങ്ങളുടെ അപര്യാപ്തത, പരിമിതമായ പര്യവേക്ഷണം, പദ്ധതികൾ പൂർത്തിയാക്കാനുള്ള കാലതാമസം, ലേല നടപടികളിലെ പോരായ്മകൾ, പദ്ധതികളുടെ സാമ്പത്തിക ലാഭക്ഷമതയില്ലായ്മ എന്നിവ കാരണമാണ് ഇന്ത്യയിൽ സ്വർണ്ണ ഖനനം ഇതുവരെ വലിയ തോതിൽ വളർച്ച പ്രാപിക്കാതിരുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button