സർക്കാരിന് തിരിച്ചടി, മയിൽപ്പീലി യങ് സ്കോളർഷിപ്പ്: പരീക്ഷ നടത്താൻ അനുമതി നൽകി ഹൈക്കോടതി

കൊച്ചി: മയിൽപ്പീലി യങ് സ്കോളർഷിപ്പ് പരീക്ഷ നടത്താൻ ഹൈക്കോടതിയുടെ അനുമതി. ജില്ലാതല പരീക്ഷകൾ നടത്താനാണ് അനുമതി നൽകിയിരിക്കുന്നത്. എന്നാൽ ഫലം പ്രഖ്യാപിക്കാനോ സംസ്ഥാനതല പരീക്ഷ നടത്താനോ പാടില്ലെന്ന് ഹൈക്കോടതി നിർദേശം നൽകി. ബിജെപി അനുകൂല അധ്യാപക സംഘടനയായ ദേശീയ അധ്യാപക പരിഷത്താണ് ഇക്കാര്യത്തിൽ ഹൈക്കോടതിയെ സമീപിച്ചത്.നവംബർ 14നാണ് പൊതുവിദ്യാഭ്യാസ ഡയറക്ടർ നൽകിയ അനുമതി ഉത്തരവ് പിൻവലിച്ചുകൊണ്ട് സർക്കാരിന്റെ മറ്റൊരു തീരുമാനം വരുന്നത്. മയിൽപ്പീലി യംഗ് സ്ക്കോളർഷിപ്പ് പരീക്ഷ നടത്താൻ അനുമതി ലഭിച്ചത് സന്തോഷകരമായ മുഹൂർത്തമെന്ന് ദേശീയ അധ്യാപക പരിഷത് സംസ്ഥാന ജനറൽ സെക്രട്ടറി ടി അനൂപ് കുമാർ പറഞ്ഞു.NTU – വിനെ കോടതി മനസിലാക്കിയതിൽ സന്തോഷം. അധ്യാപക പരിഷത് പ്രവർത്തിക്കുന്നത് മത, രാഷ്ട്രീയ ചിന്തകൾ ഇല്ലാതെ. വിദ്യാഭ്യാസ താല്പര്യം അനുസരിച്ചു പ്രവർത്തിക്കുന്ന സംഘടനയാണ് NTU. NTU ന് സ്വാഭാവിക നീതിയും, ഭരണ ഘടന അവകാശവും നിഷേധിച്ചതായി കോടതി മനസ്സിലാക്കിയെന്നും അദ്ദേഹം വ്യക്തമാക്കി.



