dummy_ads1-01
dummy_ads1-01
previous arrow
next arrow
News

അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തി നാടുകടത്തണം’; സംസ്ഥാന പൊലീസ് മേധാവിമാർക്ക് അമിത് ഷായുടെ നിർദേശം

ഡൽഹി: അനധികൃത കുടിയേറ്റത്തിൽ നടപടി കടുപ്പിക്കാൻ കേന്ദ്രം. അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തി നാടുകടത്തണം. സംസ്ഥാന പൊലീസ് മേധാവിമാർക്ക് അമിത് ഷായുടെ നിർദേശം നൽകി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. രാജ്യത്തെ ആഭ്യന്തര സുരക്ഷയ്ക്ക് അനധികൃത കുടിയേറ്റം ഭീഷണിയാകുന്നു. അനധികൃത കുടിയേറ്റക്കാരെ തിരിച്ചറിഞ്ഞ്, രേഖകൾ പരിശോധിച്ച്, നിയമാനുസൃത നടപടികളിലൂടെ നാടുകടത്തണം. ഇതിന് സംസ്ഥാന പൊലീസും കേന്ദ്ര ഏജൻസികളും തമ്മിൽ കൂടുതൽ ഏകോപനം വേണമെന്ന് അമിത് ഷാ നിർദേശം നൽകി.ഇന്റലിജൻസ് ബ്യൂറോയുടെ 9-ാമത് ദ്വിദിന ദേശീയ സുരക്ഷാ തന്ത്രങ്ങൾ (എൻഎസ്എസ്) സമ്മേളനത്തിന്റെ ഉദ്ഘാടന വേളയിൽ അദ്ദേഹം സംസാരിച്ചു. എല്ലാ കേന്ദ്ര ഏജൻസികളുടെയും മേധാവികളും രാജ്യത്തുടനീളമുള്ള 850 ഓളം ഉദ്യോഗസ്ഥരും ഹൈബ്രിഡ് മോഡിൽ പങ്കെടുത്തു. തീവ്രവാദ വിരുദ്ധ വെല്ലുവിളികളോടുള്ള പ്രതികരണം, മൾട്ടി ഏജൻസി സെന്റർ (എംഎസി) വഴി ഇന്റലിജൻസിന്റെ സംയോജനം, വിശകലനം, പ്രവർത്തനം, മയക്കുമരുന്ന് നിയന്ത്രണം, അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തൽ, നാടുകടത്തൽ എന്നിവയുൾപ്പെടെ ദേശീയ സുരക്ഷയുടെ നിർണായക വശങ്ങളെക്കുറിച്ചാണ് ചർച്ചകൾ കേന്ദ്രീകരിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button