ഗോതമ്പ്, ആട്ട, മൈദ, റവ എന്നിവയുടെ കയറ്റുമതിക്കുള്ള നിരോധനം പിന്‍വലിച്ച് കേന്ദ്രം

ഡല്‍ഹി: രാജ്യത്ത് ഗോതമ്പ്, ആട്ട, മൈദ, റവ എന്നിവയുടെ കയറ്റുമതിക്കുള്ള നിരോധനം കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചു. നാല് വര്‍ഷത്തിന് ശേഷമാണ് തീരുമാനം. ആഭ്യന്തര വിപണിയിലെ വിലയിടിവും റെക്കോര്‍ഡ് ഉത്പ്പാദനവും ആവശ്യത്തിന് കരുതല്‍ സ്റ്റോക്കുമുള്ളത് കണക്കിലെടുത്താണ് കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം.ഇന്ത്യയാണ് ലോകത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ ഗോതമ്പ് ഉത്പ്പാദകര്‍. എന്നിരിക്കിലും ആഭ്യന്തര വില നിയന്ത്രിക്കുന്നതിനും ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനുമായി 2022 മെയ് മാസത്തില്‍ വിദേശത്തേക്കുള്ള വില്‍പ്പനയ്ക്ക് വലിയൊരളവോളം നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഫോറിന് ട്രേഡാണ് ഈ ഭേദഗതി വരുത്തിയിരിക്കുന്നത്.ഈ വര്‍ഷം ആദ്യം ഏര്‍പ്പെടുത്തിയ ക്വാട്ടാ അടിസ്ഥാനത്തിലുള്ള സംവിധാനത്തിന് പകരമായാണ് പുതിയ തീരുമാനം വരുന്നത്. ലൈസന്‍സുകള്‍ വഴി 50 ലക്ഷം ടണ്‍ ഗോതമ്പും 10 ലക്ഷം ടണ്‍ ഗോതമ്പ് ഉല്‍പ്പന്നങ്ങളും കയറ്റുമതി ചെയ്യാനായിരുന്നു മുമ്പ് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നത്. എന്നാല്‍ അനുമതി നല്കിയ ആകെ 60 ലക്ഷം ടണ്ണില്‍ 2.5 ലക്ഷം ടണ്‍ മാത്രമാണ് ഇതുവരെ കയറ്റുമതി ചെയ്തത്



