dummy_ads1-01
dummy_ads1-01
previous arrow
next arrow
News

അമ്മ ഓഫീസിലെ തൊഴിൽ പീഡന പരാതി: പൊലീസ് കേസെടുക്കില്ല

അമ്മ ഓഫീസിൽ തൊഴിൽ പീഡനമെന്ന് പരാതിയിൽ പൊലീസ് കേസെടുക്കില്ല. ക്രിമിനൽ കുറ്റകൃത്യത്തിന്റെ പരിധിയിൽ വരുന്നതല്ല പരാതിയെന്ന് പോലീസ്. ഉണ്ണി ശിവപാലിനും കുക്കു പരമേശ്വരനുമെതിരെയായിരുന്നു പരാതി. ഗുരുതരമായ ആരോപണങ്ങളാണ് ഉണ്ണി ശിവപാലിനും കുക്കു പരമേശ്വരനുമെതിരെ അതുല്യ ഉന്നയിച്ചത്.എന്നാൽ തൊഴിൽ പരമായ ആരോപണങ്ങളായതിനാൽ ജില്ലാ ലേബർ ഓഫീസർക്കാണ് പരാതി നൽകേണ്ടതെന്ന നിലപാടിലാണ് നോർത്ത് പോലീസ്.കഴിഞ്ഞദിവസം പൊലീസ് യുവതിയുടെ മൊഴിയെടുത്തിരുന്നു.സംഭവം വിവാദമായതിന് പിന്നാലെ യുവതിയെ ജോലിയിൽ തിരിച്ചെടുക്കാൻ അമ്മ എക്സിക്യൂട്ടീവ് യോഗം തീരുമാനമെടുത്തിരുന്നു. വീട്ടിൽ ഇരുന്ന് ജോലിചെയ്യാനുള്ള സൗകര്യം ഉറപ്പാക്കുമെന്നാണ് നിലപാട്. എന്നാൽ പരാതിയിൽ അതുല്യ പിന്നോട്ട് പോയിട്ടില്ല. അമ്മയിൽ പുതിയ ചേരിപോരിനും പുതിയ സംഭവികാസങ്ങൾ വഴിവെച്ചിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button