dummy_ads1-01
dummy_ads1-01
previous arrow
next arrow
News

ഓപ്പറേഷന്‍ തൂഫാന്‍ രണ്ടാം ഘട്ടം ‘തൂഫാന്‍ തദ്ദേശം’ ജില്ലാതല പരിപാടി തദ്ദേശ വകുപ്പിന്റെയും പോലീസ് വകുപ്പിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ ജില്ലാ പഞ്ചായത്ത് അങ്കണത്തില്‍ സംഘടിപ്പിച്ചു.

*ഓപ്പറേഷന്‍ തൂഫാന്‍ തദ്ദേശം. ഓപ്പറേഷന്‍ തൂഫാന്‍ രണ്ടാം ഘട്ടം ‘തൂഫാന്‍ തദ്ദേശം’ ജില്ലാതല പരിപാടി തദ്ദേശ വകുപ്പിന്റെയും പോലീസ് വകുപ്പിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ ജില്ലാ പഞ്ചായത്ത് അങ്കണത്തില്‍ സംഘടിപ്പിച്ചു. ഇടുക്കി തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ ആര്‍ ഷൈനി സ്വാഗതം ആശംസിച്ചു. ഡി.വൈ.എസ്.പി, നാര്‍ക്കോട്ടിക് സെല്‍ കൃഷ്ണന്‍കുട്ടി വി ആമുഖപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് റ്റി.എസ്. സിദ്ദിഖ് ഫ്ളാഗ് ഉയര്‍ത്തി മുഖ്യ പ്രഭാഷണം നടത്തി. തുടര്‍ന്ന് തൂഫാന്‍ പ്രതിജ്ഞ ചൊല്ലല്‍, തൂഫാന്‍ വോളന്റിയേഴ്സിന് ബാഡ്ജ് വിതരണം, തൂഫാന്‍ വാരിയേഴ്സിന്റെ പ്രഖ്യാപനം എന്നിവയും നടന്നു. ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ സജ്ജീകരിച്ച ഡിജിറ്റല്‍ സംവിധാനങ്ങളിലൂടെ ബഹുമാനപ്പെട്ട ആഭ്യന്തര മന്ത്രിയുടെയും തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയുടെയും നേതൃത്വത്തില്‍ മലപ്പുറം ജില്ലയില്‍ നടന്ന ഉദ്ഘാടന ചടങ്ങ് ഓണ്‍ലൈനില്‍ തത്സമയം വീക്ഷിച്ചു. പോലീസ് വകുപ്പിന്റെ നേതൃത്വത്തില്‍ ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു. യോഗത്തില്‍ ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഷൈനി സജി, ജില്ലാ പഞ്ചായത്ത് മെമ്പര്‍മാരായ സജി പി എ, മിനി പ്രിന്‍സ്, തിലോത്തമ സോമന്‍, ആര്‍ ഈശ്വരന്‍, സി നെല്‍സണ്‍, മിനി സാബു, ജോയിന്റ് ഡയറക്ടര്‍ ഓഫീസിലെയും ജില്ലാ പഞ്ചായത്തിലെയും ജീവനക്കാര്‍, ജില്ലാതല പോലീസ് ഉദ്യോഗസ്ഥര്‍, ഗവണ്‍മെന്റ് പോളിടെക്നിക്ക് കോളേജ് പ്രിന്‍സിപ്പല്‍, അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍, പൊതുജനങ്ങള്‍ എന്നിവര്‍ പങ്കെടുത്തു. ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി കെ സജീവ് കൃതഞ്ജത രേഖപ്പെടുത്തി. ജില്ലയിലെ 63 തദ്ദേശ സ്ഥാപനങ്ങളിലും സര്‍ക്കാര്‍ നിര്‍ദ്ദേശാനുസരണം റാലികള്‍ ഉള്‍പ്പെടെ വിവിധങ്ങളായ പരിപാടികളോടെ ‘ഓപ്പറേഷന്‍ തൂഫാന്‍ തദ്ദേശം’ സംഘടിപ്പിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button