dummy_ads1-01
dummy_ads1-01
previous arrow
next arrow
News

കരാര്‍ നിയമനം

അടിമാലി ട്രൈബല്‍ ഡെവലപ്മെന്റ് ഓഫീസിന്റെ നിയന്ത്രണത്തില്‍ കാന്തല്ലൂര്‍ ഗ്രാമപഞ്ചായത്തില്‍ കോവില്‍ക്കടവില്‍ പ്രവര്‍ത്തിക്കുന്ന ഒ.പി ക്ലിനിക്കിലേക്ക് എ.എന്‍.എം, ഫാര്‍മസിസ്റ്റ്, അറ്റന്‍ഡര്‍ തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിനായി പി.എസ്.സി അംഗീകരിച്ച യോഗ്യതയുളള ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിച്ചു. താല്‍പര്യമുളളവര്‍ വിദ്യാഭ്യാസ യോഗ്യത, മറ്റുയോഗ്യതകള്‍, പ്രവൃത്തി പരിചയം, വയസ് എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷ ജൂണ്‍ 12 ന് വൈകുന്നേരം 5 മണിക്ക് മുന്‍പായി ഓഫീസില്‍ നേരിട്ടോ ഓഫീസിന്റെ വിലാസത്തില്‍ തപാല്‍ മുഖേനയോ ലഭ്യമാക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍:04864224399ഇമെയില്‍:tdoadimali@gmail.com(ഐ.ഡി.കെ. പി.ആര്‍ 3023-6/26)

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button