News
താല്‍ക്കാലിക നിയമനം

താല്‍ക്കാലിക നിയമനം. നെടുംങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് 2026-27 വാര്‍ഷിക പദ്ധതി പ്രകാരം രാജാക്കാട് സാമൂഹികാരോഗ്യകേന്ദ്രത്തില്‍ നടന്നുവരുന്ന സായാഹ്ന ഒ.പി യിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ താല്‍ക്കാലിക ഡോക്ടറെ നിയമിക്കുന്നതിന് ജൂണ്‍ 10 ബുധനാഴ്ച രാവിലെ 11 മണിക്ക് നേരിട്ടുളള അഭിമുഖം രാജാക്കാട് സാമൂഹികാരോഗ്യകേന്ദ്രത്തില്‍ നടത്തുന്നു. യോഗ്യത എം.ബി.ബി.എസ്, റ്റി.സി രജിസ്ട്രേഷന്. പ്രായപരിധി 60 വയസ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍:04868-294528, 9947418189. ഇമെയില്‍:mochcrajakad@gmail.com



