dummy_ads1-01
dummy_ads1-01
previous arrow
next arrow
News

കാറിന്റെ മൈലേജ് നോക്കാൻ എനിക്കും നിങ്ങൾക്കും കഴിയില്ല, മീറ്ററിൽ കാണിക്കുന്നത് കൃത്യമല്ല’; E20 പെട്രോളിനെ വീണ്ടും ന്യായീകരിച്ച് ഗഡ്കരി

E20 പെട്രോളിനെതിരേ രൂക്ഷമായ ആരോപണങ്ങൾ ഉയരുന്നതിനിടെ E20 പെട്രോളിനെ വീണ്ടും ന്യായീകരിച്ച് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി. സാധാരണക്കാരായ കാർ ഉടമകൾക്ക് തങ്ങളുടെ വാഹനങ്ങളുടെ ഇന്ധനക്ഷമത കൃത്യമായി സ്വയം അളക്കാൻ കഴിയില്ലെന്ന് കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി. യഥാർത്ഥ മൈലേജ് കമ്പനിയുടെ അംഗീകൃത ഡീലറുടെ പക്കലുള്ള മെഷീൻ ഉപയോഗിച്ച് മാത്രമേ പരിശോധിക്കാൻ കഴിയൂ.എഞ്ചിൻ തകരാറിലായ ഒരു കാറെങ്കിലും കാണിക്കാൻ അദ്ദേഹം വെല്ലുവിളിച്ചു. ഹിന്ദി മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് പരാമർശം. ഇ-20 പെട്രോൾ ഉപയോഗം വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുമെന്ന വാദം ഗഡ്കരി തള്ളി. ഇ-20 പെട്രോൾ ഉപയോഗിക്കുമ്പോൾ മൈലേജ് 5% വരെ കുറയാമെന്ന് സമ്മതിച്ച് ദിവസങ്ങൾക്കകമാണ് മന്ത്രിയുടെ പുതിയ പരാമർശം. 2023ൽ വാങ്ങിയ തന്‍റെ കാറിന്‍റെ മൈലേജ് നഗരത്തിലെ ഡ്രൈവിംഗിൽ ലിറ്ററിന് 11 കിലോമീറ്ററിൽ നിന്ന് 7 കിലോമീറ്ററായി കുത്തനെ കുറഞ്ഞതായി മാധ്യമപ്രവർത്തക ചൂണ്ടിക്കാണിച്ചപ്പോഴാണ് ഗഡ്കരിയുടെ മറുപടി.സാധാരണക്കാർ ചെയ്യുന്നതുപോലെ ഡാഷ്‌ബോർഡിലെ റീഡിങ് നോക്കിയാണ് താൻ മൈലേജ് കണക്കാക്കിയതെന്ന് മാധ്യമപ്രവർത്തക വിശദീകരിച്ചു. എന്നാൽ നമ്മൾ കാണുന്ന ഡാഷ്‌ബോർഡ് കണക്കുകൾ പൂർണ്ണമായും വിശ്വസിക്കാനാകില്ലെന്നും നിർമ്മാതാക്കൾ സാക്ഷ്യപ്പെടുത്തിയ പ്രത്യേക പരിശോധനാ യന്ത്രങ്ങൾ ഉള്ള അംഗീകൃത ഡീലർമാർക്ക് മാത്രമേ യഥാർത്ഥ ഇന്ധനക്ഷമത അളക്കാൻ സാധിക്കുകയുള്ളൂ എന്നും മന്ത്രി കൂട്ടിച്ചേർത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button