വെറ്ററിനറി ഡോക്ടര്‍ നിയമനം

ഇടുക്കി ജില്ലയില്‍ മൃഗസംരക്ഷണ വകുപ്പിന്റെ തൊടുപുഴ ബ്ലോക്കിലെ രാത്രികാല അടിയന്തിര മൃഗചികിത്സാ സേവനത്തിന് വെറ്ററിനറി ഡോക്ടറെ 89 ദിവസത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. താല്പര്യമുള്ള ബി.വി.എസ്.സി & എ.എച്ച് യോഗ്യതയും കേരള സംസ്ഥാന വെറ്ററിനറി കൗണ്‍സില്‍ രജിസ്ട്രേഷന് നേടിയിട്ടുള്ളതുമായ വെറ്ററിനറി ബിരുദധാരികള്‍ ജൂലൈ 17 രാവിലെ 11 ന് പൂര്‍ണ്ണമായ ബയോഡേറ്റയും, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, പ്രവര്‍ത്തിപരിചയം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, വെറ്ററിനറി കൗണ്‍സില്‍ രജിസ്ട്രേഷന് സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം തൊടുപുഴ മങ്ങാട്ടുകവലയില്‍ പ്രവര്‍ത്തിക്കുന്ന ഇടുക്കി ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂവിന് ഹാജരാകണമെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ അറിയിച്ചു. വെറ്ററിനറി ബിരുദധാരികളുടെ അഭാവത്തില്‍ റിട്ടയേഡ് വെറ്ററിനറി ഡോക്ടര്‍മാരെയും പരിഗണിക്കും. നിയമനം സര്‍ക്കാര്‍ ഏജന്‍സികളില്‍ നിന്നും ഉദ്യോഗാര്‍ത്ഥിയെ നിയമിക്കുന്നതു വരെയോ അല്ലെങ്കില്‍ 89 ദിവസം വരെയോ ആയിരിക്കും.



